Flash News

തോമസ് പി ജോര്‍ജ് (രാജു) മെമ്മോറിയല്‍ റമ്മി ടൂര്‍ണമെന്‍റ് മെയ് 16ന്

March 14, 2020 , ജോര്‍ജ് തുമ്പയില്‍

Runny Tournamentന്യൂജേഴ്സി: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന തോമസ് പി ജോര്‍ജിന്‍റെ (രാജു) സ്മരണാര്‍ത്ഥം സംഘടിപ്പിച്ചിരിക്കുന്ന ‘തോമസ് പി ജോര്‍ജ് മെമ്മോറിയല്‍ റമ്മി ടൂര്‍ണമെന്‍റി’ന് ഓറഞ്ച്ബര്‍ഗിലെ 38 ഓറഞ്ച്ടൗണ്‍ ഷോപ്പിംഗ് സെന്‍ററിലുള്ള സിത്താര്‍ പാലസ് വേദിയൊരുക്കും. വീറും വാശിയും പോരും നിറഞ്ഞ ടൂര്‍ണമെന്‍റ് മെയ് 16ന് ചീട്ടുകളി പ്രേമികള്‍ ഉത്സവമാക്കും. ചൈനീസ് ചീട്ടുകളിയായ ‘ഖാന്‍ഹൂ’വില്‍നിന്നുമാണ് റമ്മിയുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു.

ക്ലബ്സും ഡൈമണ്ടും ഹേര്‍ട്സും സ്പേഡും പിന്നെ കിങ്ങും ജാക്കും ക്യൂനും ഒക്കെ ബുദ്ധിയുടെയും ശ്രദ്ധയുടെയും കൈവേഗത്തില്‍ ഒരുമയുടെ നിര തീര്‍ക്കുന്ന ആവേശകരമായ ഈ റമ്മി മേളയുടെ രജിസ്ട്രേഷന്‍ ഫീസ് 100 ഡോളറാണ്. എന്നുവച്ച് സമ്മാനത്തുകയും ഒട്ടും ചെറുതല്ല. 3000 ഡോളറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 2000 ഡോളറും മൂന്നാം സമ്മാനം 1000 ഡോളറുമാണ്. ഫൈനല്‍ ടേബിള്‍ 300 ഡോളര്‍. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നവരുടെ എണ്ണമനുസരിച്ച് സമ്മാനങ്ങളിലും വര്‍ധനയുണ്ടാവുമെന്ന് സംഘാടകര്‍ അറിയിക്കുന്നു.

രാവിലെ പത്ത് മണിക്ക് പ്രഭാത ഭക്ഷണത്തിനു ശേഷം 11 മണിക്ക് ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ട് ആരംഭിക്കും. രണ്ടാം റൗണ്ടും റീ എന്‍ട്രിയും ലഞ്ചും ഒരു മണിക്കാണ്. നാലു മണിക്ക് ലഘുഭക്ഷണം. അത്താഴം ഏഴുമണിക്ക്.

ശ്രീധര്‍ മേനോനാണ് ടൂര്‍ണമെന്‍റിന്‍റെ മെഗാ സ്പോണ്‍സര്‍. സ്റ്റെര്‍ലിംഗ് സീഫുഡ് കോര്‍പറേഷന്‍ ഗ്രാന്‍റ് സ്പോണ്‍സറും ദിലീപ് വര്‍ഗീസ് ഗോള്‍ഡ് സ്പോണ്‍സറുമാണ്. ടോം തോമസ് (സിത്താര്‍ പാലസ്), ജോസഫ് ജോര്‍ജ് (പ്ലാസാ ഗ്രൂപ്പ് ഫ്ളോറിഡ), ജേക്കബ് ചൂരവടി (ഷീലാബര്‍ഗ് റിയല്‍റ്റി) എന്നിവരാണ് സില്‍വര്‍ സ്പോണ്‍സര്‍മാര്‍.

മികച്ച വ്യവസായ സ്ഥാപനമെന്ന അംഗീകാരം ലഭിച്ച സ്റ്റെര്‍ലിംഗ് സീഫുഡ് കോര്‍പറേഷന്‍റെ സ്ഥാപകരിലൊരാളാണ് മണ്‍മറഞ്ഞ തോമസ് പി ജോര്‍ജ്.

പത്തനംതിട്ട ജില്ലയിലെ മാരാമണ്‍ പരപ്പുഴ ജോര്‍ജിന്‍റെയും തങ്കമ്മയുടെയും പുത്രനാണ്. കോത്താരി ആന്‍റ് സണ്‍സ് എസ്റ്റേറ്റില്‍ ഫീല്‍ഡ് ഓഫീസറായിരിക്കെ 1975ല്‍ ഇമിഗ്രന്‍റായി അമേരിക്കയിലെത്തി. തുടര്‍ന്ന് പ്രിഫേഴ്സ് ഫ്രീസര്‍ എന്ന കമ്പനിയില്‍ കണ്‍ട്രോളറായി. തുടര്‍ന്ന് പാര്‍ട്ണറും. 1990ല്‍ സഹോദരന്‍ സൈമണ്‍ ജോര്‍ജുമൊത്ത് സ്റ്റെര്‍ലിംഗ് സീഫുഡ് കോര്‍പറേഷന്‍ സ്ഥാപിച്ചു. ടീനെക്ക് സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമായിരുന്ന തോമസ് പി ജോര്‍ജ് ന്യൂജേഴ്സി ഓള്‍ഡ് ടാപ്പനിലെ വസതിയില്‍ വച്ച് 71-ാമത്തെ വയസിലാണ് അന്തരിച്ചത്.

റമ്മി ടൂര്‍ണമെന്‍റ് വിവരങ്ങള്‍ക്ക്: ചെയര്‍മാന്‍ ജോസഫ് തോമസ് (കുട്ടപ്പന്‍) 917 499 6905, വൈസ് ചെയര്‍മാന്‍ ചെറിയാന്‍ പണ്ടാരക്കളം (ബോസ്) 914 592 1970, ട്രഷറാര്‍ അലക്സ് വട്ടക്കളം 845 323 3443.

ടൂര്‍ണമെന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍: അനിയന്‍ ജോര്‍ജ് 908 337 1289, ആന്‍റണി കുഞ്ചെറിയ 917 834 0928, ബിഞ്ചു ജോണ്‍ 646 584 6859.

Runny Tournament flyer_1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top