കൊവിഡ്-19′ ദേശീയ ദുരന്തം: രാജ്യത്ത് സ്ഥിരീകരിച്ചത് 84 പേര്‍ക്ക്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4.4 ലക്ഷം നഷ്ടപരിഹാരം

coronavirus-india-kaന്യൂദല്‍ഹി: കൊവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഇതുവരെ 84 പേര്‍ക്ക് ‘കൊവിഡ്-19’ ബാധ സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് നാല് ലക്ഷം രൂപ വരെ ലഭിക്കും.

‘കൊവിഡ്-19’ ബാധിച്ച് മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് ധനസഹായ തുക അനുവദിക്കേണ്ടത്. കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമാണ് എന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ഇന്ന് വൈകീട്ട് ആറ് മണിക്ക്  കേന്ദ്ര സര്‍ക്കാറിന്റെ  അടിയന്തര ക്യാബിനറ്റ് യോഗം നടക്കും.

‘കൊവിഡ്-19’ ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘കൊവിഡ്-19’ ലക്ഷണത്തോടെ  ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കല്‍ബുര്‍ഗി സ്വദേശിയായ  76-കാരന്റെ മരണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  മാര്‍ച്ച് 11-നാണ് ഇയാൾ മരണപ്പെട്ടത്.

ദല്‍ഹി ജനക്പുരി സ്വദേശിനിയായ 69-കാരിയുടേതായിരുന്നു രണ്ടാമത്തെ മരണം. ‘കൊവിഡ്-19’ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദല്‍ഹി ജനക്പുരി സ്വദേശിനിയായ 69-കാരിയുടേതായിരുന്നു രണ്ടാമത്തെ മരണം. ഇവര്‍ മാര്‍ച്ച് 13-ന് രാത്രിയാണ് മരിച്ചത്.

ഇന്ത്യയില്‍ നിന്നും കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊറോണയെ തുടര്‍ന്ന് സുപ്രീം കോടതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തരമായി കൈകാര്യം ചെയ്യേണ്ട കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. കൊറോണയുടെ പശ്ചാത്തലത്തില്‍ ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ അടച്ചു. ഇന്ത്യയില്‍ നിന്നും ഭൂട്ടനിലേക്കും തിരിച്ചുമുള്ള ഗതാഗതവും ചരക്ക് നീക്കവും പൂര്‍ണമായും നിലച്ചു.

സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും അടങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 31 വരെ അടച്ചിടാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാർ ഉത്തരവിട്ടു. മാര്‍ച്ച് 31വരെ മാളുകളും തീയേറ്ററുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ മാളുകള്‍, തീയേറ്ററുകള്‍, ജിം, പൂള്‍, എന്നിവയെല്ലാം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ആസാമില്‍ മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവൽ  ഉത്തരവിട്ടു. നേരത്തെ കര്‍ണാടക, ദില്ലി സര്‍ക്കാരുകളും ഇതേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇറ്റലിയിൽ കുടുങ്ങിയവരുടെ ആദ്യ സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. കേരളത്തില്‍ 19 പേരാണ് രോഗം സ്ഥിരീകരിച്ച്  ചികിത്സയിലുള്ളത്.

‘കൊവിഡ്-19’ ബാധിച്ച് ലോകത്ത് ആകെ മരണം 5,388 ആയി.1,42,320 പേർക്ക് രോഗം സ്ഥിരീകരിച്ചു. 129 രാജ്യങ്ങൾ രോഗത്തിന്റെ പിടിയിലായി. ഇറാനില്‍ മരിച്ചവരുടെ എണ്ണം 500 കടന്നു.

Print Friendly, PDF & Email

Related News

Leave a Comment