ദോഹ: താനൂര്‍ ഇസ്വലാഹുല്‍ ഉലൂം അറബിക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഖത്തര്‍ ഉസ്വ പുതിയ ഭാരാവിഹകളെ തീരുമാനിച്ചു.
2020 മാര്‍ച്ച് 6 വെള്ളിയാഴ്ച ഖത്തറിലെ അല്‍കോര്‍ പര്‍പ്പിള്‍ ഐലന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം പ്രസിഡന്റ് സയ്യിദ് മുര്‍ഷിദ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ പ്രാരംഭം കുറിച്ചു. വര്‍ക്കിംഗ് സെക്രട്ടറി അസ്വലഹി സുനൈസ് ഹുദവി കീഴുപറമ്പ് സ്വാഗതവും മുഖ്യാതിഥി ഡോ. സത്താര്‍ ഹുദവി ചാവക്കാട് ഉത്ഘാടനവും, ജനറല്‍ സെക്രട്ടറി റിയാസ് ഹുദവി മാങ്കടവ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അബദുല്‍ ജലീല്‍ ഹുദവി കരുവാരകുണ്ട് വരവ് ചെവല് കണക്കുകളും അവതരിപ്പിച്ചു.
യോഗത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അലിഹസന് ഹുദവി തച്ചറക്കല്‍ പ്രസിഡന്റ്, ഡോ. അലി അക്ബര്‍ ഹുദവി പുറങ്ങ് ജനറല്‍ സെക്രട്ടറി, അഹ്മദ് ഹുദവി ചെമ്മുക്കില്‍ വര്‍ക്കിംഗ് സെക്രട്ടറി, ശാഫി ഹുദവി കൈനിക്കര ട്രെഷറര്‍ തുടങ്ങി എട്ടംഗ വര്‍ക്കിഗ് കമ്മറ്റിക്ക് ജനറല്‍ ബോഡി അംഗീകാരം നല്കി. ശിഹാബ് ഒറ്റപ്പാലം പ്രിസൈഡിംഗ് ഓഫീസറായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply