Flash News

വാളയാറില്‍ മുസ് ലിം കുടുംബത്തിന് നേരെ ആര്‍.എസ്.എസ് വധശ്രമം; പോലീസ് ഒത്തുകളി അവസാനിപ്പിച്ച് ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

March 15, 2020 , സാബിര്‍ അഹ്സന്‍

flagപാലക്കാട്: വാളയാറില്‍ മുസ്ലിം കുടുംബത്തെ പാതിരാത്രിയില്‍ താമസസ്ഥലത്തെത്തി ആര്‍.എസ്.എസുകാര്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് ഒത്തുകളി അവസാനിപ്പിച്ച് ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്‍റ് നവാഫ് പത്തിരിപ്പാല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുസ്ലിങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് ഭീഷണി മുഴക്കി സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘത്തെയാണ് ആര്‍.എസ്.എസ് ഗുണ്ടകള്‍ മര്‍ദിച്ചത്. മുസ്ലിം കുടുംബം വാളയാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും വളരെ നിസംഗമായ സമീപനമാണ് പോലീസിന്‍റെ ഭാഗത്തു നിന്നുമുണ്ടായത്. വധശ്രമത്തെ വളരെ നിസാരവത്ക്കരിക്കുന്ന തരത്തിലും കാര്യങ്ങളെ വളച്ചൊടിക്കുന്ന രീതിയിലുമാണ് പോലീസ് സംഭവം രേഖപ്പെടുത്തിയതെന്ന് കുടുംബം എസ്.പിക്ക് നല്‍കിയ പരാതിയില്‍ ഉന്നയിക്കുന്നു.

സമകാലീനമായി നടക്കുന്ന സംഭവങ്ങളിലെല്ലാം ആര്‍.എസ്.എസിന്‍റെ വംശീയാതിക്രമങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് ആഭ്യന്തര വകുപ്പിന്‍റെയും പോലീസിന്‍റെയും ഭാഗത്തു നിന്നുമുണ്ടാകുന്നത്. പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ ശക്തമായി ചെറുക്കും. സംഘ്പരിവാറിന്‍റെ വംശീയ ഉന്മൂലനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top