Flash News

കൊറോണ വൈറസ്: ലോകമെമ്പാടുമുള്ള എല്ലാ സ്വാമിനാരായണ ക്ഷേത്രങ്ങളും അടച്ചിടും

March 15, 2020

SwaminarayanTemple-02ന്യൂഡല്‍ഹി: ലോകമെമ്പാടും വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ കണക്കിലെടുത്ത് ലോകത്തിലെ എല്ലാ സ്വാമിനാരായണ ക്ഷേത്രങ്ങളും അടച്ചുപൂട്ടുന്നതായി സ്വാമിനാരായണ്‍ മാനേജ്മെന്‍റ് അറിയിച്ചു. കൊറോണ വൈറസിന്‍റെ വര്‍ദ്ധിച്ചുവരുന്ന അണുബാധയും പ്രദേശവാസികളുടെയും വിനോദസാരികളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ആരോഗ്യവും കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്ന് സ്വാമിനാരായണ്‍ മാനേജ്മെന്‍റ് അറിയിച്ചു.

ലോകാരോഗ്യ സംഘടന കൊവിഡ്-19 ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ലോകത്താകമാനം 5000 ത്തിലധികം മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്, 134,000 ല്‍ അധികം ആളുകള്‍ക്ക് ഇത് ബാധിച്ചിട്ടുണ്ട്.

അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലുള്ള ക്ഷേത്രങ്ങള്‍ ഇതിനകം അടച്ചിട്ടിരിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലെയും ആഫ്രിക്കയിലെയും സ്വാമിനാരായണ ക്ഷേത്രങ്ങള്‍ അടച്ചിടുമെന്നും ബോചാസന്‍ നിവാസിയായ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ സന്‍സ്ഥ (ബിഎപിഎസ്) പറഞ്ഞു. അമേരിക്കയില്‍ നൂറോളം ക്ഷേത്രങ്ങളുണ്ട് സ്വാമിനാരായണ സന്‍സ്ഥയില്‍.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ലോകമെമ്പാടും ബാപ്സ് ക്ഷേത്രങ്ങള്‍ അടച്ചിടുമെന്നും എന്നാല്‍ ഭക്തര്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ബാപ്സ് മാധ്യമക്കുറിപ്പില്‍ അറിയിച്ചു. എല്ലാ ക്ഷേത്രങ്ങളുടെയും വെബ്സൈറ്റ് വഴി ഭക്തരെ ദിവസവും കാണും. ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ആത്മീയ അറിവ് നല്‍കുന്നത് തുടരുമെന്ന് ബാപ്സ് പറയുന്നു.

ക്ഷേത്രങ്ങളുള്ള നഗരങ്ങളിലെ പ്രാദേശിക അധികാരികളുമായി സഹകരിച്ചാണ് പ്രവൃത്തി നടക്കുന്നത്. മറ്റ് പല ദുരന്തങ്ങളെയും പോലെ, ഈ പകര്‍ച്ചവ്യാധിയോട് പോരാടുന്നതില്‍, സ്ഥാപനം പ്രാദേശികമായി സഹകരിക്കുകയും അതില്‍ മുഴുവന്‍ പങ്ക് വഹിക്കുകയും ചെയ്യും. ഇതിനുപുറമെ, സത്സംഗ് സംഘടിപ്പിക്കുന്നതിനുള്ള മറ്റ് മാര്‍ഗ്ഗങ്ങളും സംഘടന തേടുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top