കൊവിഡ്-19: ന്യൂസിലാന്‍റില്‍ ക്രൂയിസ് കപ്പലിലെ യാത്രക്കാരെ തടഞ്ഞു വെച്ചു

golden princessവെല്ലിംഗ്ടണ്‍: കൊറോണ വൈറസ് കേസുണ്ടെന്ന് സംശയിക്കുന്നതിനാല്‍ ഗോള്‍ഡന്‍ പ്രിന്‍സസ് ക്രൂയിസ് ലൈനറിലെ യാത്രക്കാരെ ന്യൂസിലാന്‍റ് തുറമുഖത്ത് ഇറങ്ങുന്നത് വിലക്കി.

സൗത്ത് ഐലന്‍റ് നഗരമായ ക്രെെസ്റ്റ് ചര്‍ച്ചിനടുത്തുള്ള അക്രോവയിലെ തുറമുഖത്ത് ഷെഡ്യൂള്‍ പ്രകാരം അടുത്ത ക്രൂയിസ് കപ്പലില്‍ 2,600 യാത്രക്കാരും 1,100 ജോലിക്കാരുമുണ്ട്.

മൂന്ന് യാത്രക്കാരെ കപ്പലിലെ ഡോക്ടര്‍ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ന്യൂസിലാന്‍റ് ആരോഗ്യ ഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു.

അവരിലൊരാള്‍ക്ക് കൊവിഡ്-19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ സംശയാസ്പദമായ കേസായി പരിഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിശോധനാ ഫലം പുറത്തുവരുന്നതുവരെ കപ്പലിലുള്ള ആരേയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും ബ്ലൂംഫീല്‍ഡ് പറഞ്ഞു.

കൊറോണ വൈറസ് പാന്‍ഡെമിക്കിന് മറുപടിയായി പ്രിന്‍സസ് ക്രൂയിസ് ലോക യാത്രകള്‍ രണ്ട് മാസത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് മൂന്നു ദിവസത്തിന് ശേഷമാണ് ആരോഗ്യ ഭീഷണി ഉണ്ടായത്.

യാത്രയുടെ അവസാന അഞ്ച് ദിവസത്തിനുള്ളില്‍ യാത്രകള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി അനുവദിക്കുന്നുണ്ടെങ്കിലും മാര്‍ച്ച് 17 വരെ നടക്കുന്ന ക്രൂയിസുകള്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ഗോള്‍ഡന്‍ പ്രിന്‍സസ് ക്രൂയിസ് ഇതിനകം തന്നെ അതിന്‍റെ രണ്ട് കപ്പലുകള്‍ വൈറസ് ബാധിച്ച് ഡോക്ക് ചെയ്തു കഴിഞ്ഞു; ജപ്പാനില്‍ ഡോക്ക് ചെയ്ത ഡയമണ്ട് പ്രിന്‍സസ്, കാലിഫോര്‍ണിയയില്‍ ഡോക്ക് ചെയ്ത ഗ്രാന്‍ഡ് പ്രിന്‍സസ് എന്നിവയാണ് അത്.

മൂന്ന് യാത്രക്കാരില്‍ തിങ്കളാഴ്ച നടത്തിയ പരിശോധനാ ഫലങ്ങള്‍ അറിയുന്നതുവരെ ഗോള്‍ഡന്‍ പ്രിന്‍സസിന് എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ബ്ലൂംഫീല്‍ഡ് പറഞ്ഞു.

ഗോള്‍ഡന്‍ പ്രിന്‍സസില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ശേഷിക്കുന്ന യാത്രക്കാര്‍ കപ്പലില്‍ തുടരരുതെന്ന് ഒട്ടാഗോ സര്‍വകലാശാലയിലെ ന്യൂസിലാന്‍റ് പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ബ്രയാന്‍ കോക്സ് പറഞ്ഞു.

ജപ്പാനിലെ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലിലുണ്ടായിരുന്ന 3,700 യാത്രക്കാരെയും ജോലിക്കാരെയും കപ്പലില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. 700 ലധികം ആളുകള്‍ക്കാണ് ഒടുവില്‍ വൈറസിന് പോസിറ്റീവ് ആയത്.

ജപ്പാന്റെ അനുഭവത്തില്‍ അത്തരം ഒരു കപ്പലില്‍ ആളുകളെ സൂക്ഷിക്കുന്നത് ഒരുപാട് ആളുകളിലൂടെ അണുബാധ പടര്‍ത്താന്‍ കാരണമാകുമെന്നത് ദുഃഖകരമായ പാഠമാണ്. കപ്പല്‍ അടിസ്ഥാനപരമായി രോഗം പടരുന്നതിന്‍റെ ഇന്‍കുബേറ്ററായി മാറുന്നു,’ കോക്സ് പറഞ്ഞു.

കപ്പലില്‍ നിന്ന് യാത്രക്കാരെ നീക്കം ചെയ്യുകയും രണ്ടാഴ്ചത്തേക്ക് സ്വയം ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് ഏറ്റവും സുരക്ഷിതമായ ഓപ്ഷനാണെും അദ്ദേഹം പറഞ്ഞു. മറിച്ചാകുന്നത് മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടേണ്ടിവരുമെന്ന് ന്യൂസിലാന്‍റ് സര്‍ക്കാര്‍ ശനിയാഴ്ച പറഞ്ഞു. സമാനമായ നടപടികളും ഞായറാഴ്ച ഓസ്ട്രേലിയ പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News