Flash News

ഐഎപിസി അറ്റ്‌ലാന്‍റ ചാപ്റ്റര്‍ പ്രസിഡന്‍റ് അലക്സ് തോമസ് നിര്യാതനായി

March 15, 2020 , ഡോ. മാത്യു ജോയിസ്

alex thomas contolenceഅറ്റ്‌ലാന്റ: ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) അറ്റ്‌ലാന്‍റ ചാപ്റ്റര്‍ പ്രസിഡന്‍റ് അലക്സ് തോമസ് (60) നിര്യാതനായി. മാര്‍ച്ച് 15നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐഎപിസിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അലക്സ് തോമസ്, ജോര്‍ജിയ സ്റ്റേറ്റിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ പ്രമുഖ വ്യക്തിയും, ചാര്‍ലറ്റ്‌വില്‍ മലയാളി അസോസിയേഷന്‍റെ 2006-2007 കാലഘട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റുമായിരുന്നു. 2018 ലെ ഐഎപിസി അറ്റ്‌ലാന്‍റാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍, ജയ് ഹിന്ദ് വാര്‍ത്ത മുതലായവയുടെ അട്‌ലാന്റ കോഓര്‍ഡിനേറ്റര്‍, എ ഏ ആര്‍ പി യുടെ ജോര്‍ജിയയിലെ ഇന്‍സ്ട്രക്ടര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചിരുന്നു.

എറണാകുളം രാമമംഗലം മറ്റത്തില്‍ (മല്ലശ്ശേരില്‍ നടുവിലെ വീട് ) റിട്ടയേര്‍ഡ് ഹെഡ്‌മാസ്റ്റര്‍ എം സി തോമസിന്‍റെയും എന്‍.സി. മറിയാമ്മയുടെയും പുത്രനായിരുന്നു അലക്സ്. പരേതന്‍റെ ഭാര്യ ലീലാ അലക്സ്, പുത്രന്‍ ആല്‍വിന്‍ അലക്സ്. സഹോദരങ്ങള്‍: പരേതനായ രാജു തോമസ്, ജയിംസ് തോമസ്, ബാബു തോമസ്, ഷാജി തോമസ്.

അലക്സ് തോമസിന്‍റെ നിര്യാണത്തില്‍ ഐഎപിസി നാഷണല്‍ കമ്മിറ്റിക്കുവേണ്ടി ചെയര്‍മാന്‍ പ്രഫ. ജോസഫ് എം. ചാലില്‍, സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ, വൈസ് ചെയര്‍മാന്‍ ഡോ. മാത്യു ജോയിസ്, ബോര്‍ഡ് സെക്രട്ടറി മാത്തുക്കുട്ടി ഈശോ, ബോര്‍ഡ് മെമ്പര്‍ മിനി നായര്‍, ട്രഷറര്‍ റെജി ഫിലിപ്പ് (ഫിലഡല്‍ഫിയ), ആഷ്‌ലി ജോസഫ് (ടൊറന്‍റോ), സി.ജി. ഡാനിയേല്‍ (ഹൂസ്റ്റണ്‍), ഡോ. പി.വി. ബൈജു (ആല്‍ബെര്‍ട്ട), തമ്പാനൂര്‍ മോഹന്‍ (വാന്‍‌കൂവര്‍), ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് കൊട്ടാരം എന്നിവര്‍ അനുശോചിച്ചു.

കരുത്തുറ്റ സംഘാടകനെയും മാധ്യമ പ്രവര്‍ത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് ഐഎപിസി നാഷണല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

(വ്യൂവിംഗ്, ഫ്യൂണറല്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്).


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top