Flash News

കൊറോണ വൈറസ്: യാത്രാ സംബന്ധമായ സംശയങ്ങള്‍ക്ക് ഫോമാ ഹെല്‍‌പ്പ് ലൈന്‍

March 15, 2020 , ജോസ് എബ്രഹാം

fomaA LOGOലോക ജനതയെ പ്രതിസന്ധിയിലാക്കി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മലയാളി സമൂഹത്തിന്റെ തുണക്കായി ഫോമാ രംഗത്തിറങ്ങി.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന എന്ന നിലയില്‍ ഫോമ ഈ അവസരത്തില്‍ കര്‍ത്തവ്യ നിരതരാണെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.

ആരോഗ്യപരമായ മാനദണ്ഡങ്ങളും, കൈക്കൊള്ളേണ്ട നടപടികളും ആരോഗ്യ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ദിവസംപ്രതി നല്‍കുന്നതിനാല്‍സുരക്ഷാ ക്രമീകരണങ്ങളെപറ്റി പ്രത്യേകം പറയേണ്ട ആവശ്യമില്ല. നിര്‍ദേശങ്ങള്‍ എല്ലാവരും ക്രുത്യമായി പാലിക്കണം.

വൈറസ് ബാധ മൂലംഏതെങ്കിലും മലയാളികള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അവര്‍ക്ക് എല്ലാ രീതിയിലുമുള്ള സാമൂഹിക സഹായങ്ങള്‍ നല്‍കുക എന്നത്നമ്മുടെ എല്ലാവരുടെയും കടമയാണ്‍്. ഏതെങ്കിലും മലയാളി കുടുംബത്തിനു ആവശ്യമെങ്കില്‍ അടിയന്തരമായി ഭക്ഷണമോ മറ്റു സഹായമോ നല്‍കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഒരു ഫോണ്‍ കോളിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലുള്ള സഹായത്താലോ ഒരുപക്ഷേ ഒരു കുടുംബത്തെ മൊത്തം ആധിയില്‍ നിന്നും കരകയറ്റുവാന്‍ നമ്മള്‍ക്ക് കഴിയും.

ഇന്ത്യയിലേക്ക് അടിയന്തര യാത്ര ആവശ്യമായി വരുന്ന സാഹചര്യത്തില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കൂം സഹായം നല്കാന്‍ ഫോമാ ഒരു ടീമിനെ തന്നെ ഏര്‍പ്പാടാക്കി. ജോയിന്റ് സെക്രട്ടറി സാജു ജോസഫിന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരാണു ടീമംഗങ്ങള്‍. ലിസ്റ്റ് താഴെ. യാത്രയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമായി ഇവരെ സമീപിക്കാവുന്നതാണ്.

അമ്പതോളം സംസ്ഥാനങ്ങളിലായി ഏകദേശം 7 ലക്ഷത്തില്‍പരം മലയാളികളാണ് അമേരിക്കയില്‍ അധിവസിക്കുന്നത്. നിമിഷം പ്രതി ആയിരങ്ങള്‍ രോഗബാധിതരാകുന്ന സാഹചര്യത്തില്‍ മലയാളികളും ഇതിനു ഇര ആയേക്കാം.ഏതു വിപത്തിനെയും ഒറ്റക്കെട്ടായി നേരിടുന്ന മലയാളികളുടെ ഒരു പൊതു മനസ്സാണ് ഈ സമയത്ത് ആവശ്യം.

കോവിഡ് 19 വൈറസ് ലോകത്താകമാനമുള്ള 160 ഓളം രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം പേര്‍ ഇതിന്റെ പിടിയില്‍ അകപ്പെടുകയും 6,500 ഓളം പേര്‍ മരിക്കുകയും ചെയ്തു.

അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആണ് പ്രസിഡന്റ് ട്രമ്പ് ഇതിനെ നേരിടാന്‍ ഒരുങ്ങുന്നത്.

അമേരിക്കന്‍ മലയാളികള്‍ക്ക് എല്ലാ സഹായങ്ങളും എത്തിച്ചു കൊടുക്കാന്‍ ഫോമാ പ്രതിജ്ഞാബദ്ധമാണെന്നും മറ്റ് സംഘടനകള്‍, വ്യക്തികള്‍ എന്നിങ്ങനെ ആരുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഫോമാ നാഷണല്‍ പ്രസിഡന്റ് ഫിലിപ് ചമത്തില്‍, ജനറല്‍ സെക്രട്ടറിജോസ് ഏബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോ. സെക്രട്ടറി സാജു ജോസഫ്, ജോ ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Please contact below FOMAA helpline for travel/consulate inquiries.

Sanfransicso Consulate – Saju Joseph – 5105123288
Houston – Babu Thomas – +1 (832) 340-4845
Chicago Consulate – Jose Manakkattu – 8478304128
Atlanta Consulate – Mini Sudhir Nair – 6304003885
New York Consulate – Thomas T Oommen – 16317960064
Washington Consulate – Raj Kuruppu – +14107903851Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top