Flash News

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് പുറത്തുവിടും; 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചു

March 16, 2020

567_2തിരുവനന്തപുരം: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍. ഇവിടുത്തെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെയ്ക്കും. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പോയിരുന്നു. ഡോക്ടര്‍ ഇടപഴകിയ ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്. രോഗം ബാധിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിട്ടേക്കും.

അതിനിടെ പത്തനംതിട്ടയില്‍ 9 പേര്‍ക്ക് കൂടി കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചു. ജില്ലയില്‍ 162 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ പേരൂര്‍ക്കട ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top