കൊവിഡ്-19: 24 മണിക്കൂറിനുള്ളില്‍ രണ്ട് ടെസ്റ്റ് നടത്തണമെന്ന് സര്‍ക്കാര്‍

negetivന്യൂഡല്‍ഹി: ഇതുവരെ രാജ്യത്ത് 110 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ 13 പേരെ സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, ഒരു വ്യക്തി പൂര്‍ണമായും സുഖപ്പെട്ടെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് എങ്ങനെ അറിയാമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. കാരണം രോഗി പൂര്‍ണ്ണമായി സുഖം പ്രാപിച്ചില്ലെങ്കില്‍ വൈറസ് പടരാനുള്ള സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി ഡിസ്ചാര്‍ജ് നയം പുറപ്പെടുവിച്ചു. ഇതിന് കീഴില്‍, 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തണം. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ രണ്ടും നെഗറ്റീവ് ആയിരിക്കുകയും വേണം.

സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് 115 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും 110 കേസുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒഡീഷയില്‍ കൊറോണ ബാധിച്ച രോഗിയെയും കണ്ടെത്തി. കൊറോണ വൈറസ് മൂലം ഇതുവരെ രണ്ട് രോഗികള്‍ മരിച്ചു. ഇരുവരും 70 വയസ് പ്രായമുള്ളവരും മറ്റ് രോഗങ്ങളും ബാധിച്ചവരാണ്.

കൊറോണ രോഗികളുമായി ബന്ധപ്പെടുന്ന 4000 ത്തിലധികം ആളുകളെയും നിരീക്ഷിക്കുന്നുണ്ടെന്നും നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ മരിച്ചു. അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് പിന്നീട് നെഗറ്റീവ് ആയി പുറത്തുവന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ 33 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളമാണ് രണ്ടാമത്. അവിടെ 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment