Flash News

കൊവിഡ്-19: എലിസബത്ത് രാജ്ഞിയെ ബക്കിംഗ്‌ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റി

March 16, 2020 , .

imageലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന മാരകമായ കൊറോണ വൈറസ് ബ്രിട്ടനേയും ബാധിച്ചു. കൊറോണ വൈറസ് ബാധിച്ച 70 ലധികം രോഗികളെ യുകെയില്‍ കണ്ടെത്തി. മുന്‍‌കരുതലെന്നോണം എലിസബത്ത് രാജ്ഞിയെ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് വിന്‍ഡ്സര്‍ കാസിലിലേക്ക് മാറ്റി.

ഈ തീരുമാനത്തെക്കുറിച്ച് ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ ഉചിതമായ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് സംഭവങ്ങള്‍ അവലോകനം ചെയ്യുമെന്നും പറഞ്ഞു.

യുകെയില്‍ കോവിഡ് 19 ബാധയേറ്റ് മരിച്ചവരുടെ എണ്ണം 21 ആയി. മരണസംഖ്യ ഒരു ദിവസത്തില്‍ ഇരട്ടി വേഗതയിലാണ് വര്‍ദ്ധിച്ചത്. 93 കാരിയായ രാജ്ഞിയെയും 98 കാരനായ ഭര്‍ത്താവ് പ്രിന്‍സ് ഫിലിപ്പിനെയും വരും ആഴ്ചകളില്‍ നോര്‍ഫോക്കിലെ റോയല്‍ സാന്‍‌ഡ്രിംഗ്ഹാം എസ്റ്റേറ്റില്‍ പാര്‍പ്പിക്കുമെന്ന് കൊട്ടാരം അറിയിച്ചു. കൊറോണ വൈറസ് പടരുന്നതിനെതിരെ ബ്രിട്ടനില്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. യുകെയില്‍ ഇതുവരെ 1,140 ല്‍ അധികം ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ലണ്ടനിലെ കൊട്ടാരത്തില്‍ ധാരാളം ജോലിക്കാരും അണുബാധ തടയുന്നതിനായി എല്ലാ വ്യാഴാഴ്ചയും രാജ്ഞിയെ കാണാന്‍ ധാരാളം അതിഥികളും വരുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കാരണത്താല്‍ കൊട്ടാരത്തിലെ ചില സ്റ്റാഫുകളെ സാന്ദ്രിംഗ്ഹാമിലേക്ക് മാറ്റും.

അവര്‍ പൂര്‍ണ്ണമായും ആരോഗ്യവാരാണെങ്കിലും അവരെ നീക്കുന്നത് അണുബാധ തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാരും വിശിഷ്ടാതിഥികളും ഉള്‍പ്പെടെ സന്ദര്‍ശകരുടെ നിരന്തരമായ ആതിഥേയത്വമാണ് ബക്കിംഗ്ഹാം കൊട്ടാരം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്‍റെ 94ാം ജന്മദിനത്തിന് ഒരാഴ്ച കൂടിയേ ഉള്ളൂ എന്നും രാജ്ഞിയുടെ ആരോഗ്യം സം‌രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഇതു തന്നെയാണെന്ന് ഉപദേശകരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top