Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഉണ്ണിക്കൊരു ഊണ് – സഹായനിധി വിതരണം ചെയ്തു

March 16, 2020 , ജോയിച്ചന്‍ പുതുക്കുളം

unniചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ “ഉണ്ണിക്കൊരു ഊണ് “ പദ്ധതിക്കുവേണ്ടി കുട്ടികള്‍ സ്വരൂപിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ സഹായം അര്‍ഹിക്കുന്ന വിവിധ അഗതിമന്ദിരങ്ങളിലെ സഹോദരങ്ങള്‍ക്ക് വിതരണം ചെയ്തു .

പ്രളയ ദുരിതം അനുഭവിച്ച കുടുംബങ്ങള്‍ക്ക് ആട് വിതരണം , വരള്‍ച്ച നേരിട്ട പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം എന്നീ വിജയകരമായ പദ്ധതികള്‍ക്ക് ശേഷമാണ് ക്രിസ്തുമസ് കാലത്തു അഗതിമന്ദിരങ്ങളില്‍ സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്കുന്നതിനുവേണ്ടി ഉണ്ണിക്കൊരു ഊണ് പദ്ധതി നടപ്പിലാക്കിയത് . ക്രിസ്തുമസ് കാലത്തു അനാവശ്യ ചിലവുകള്‍ ഒഴിവാക്കിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കുട്ടികള്‍ പണം സ്വരൂപിച്ചത് . കോട്ടയത്തുള്ള നവജീവന്‍ ട്രസ്റ്റ് , പടമുഖത്തുള്ള സ്‌നേഹമന്ദിരം എന്നിവടങ്ങളിലാണ് സഹായങ്ങള്‍ വിതരണം ചെയ്തത് .

ഇടവക വികാരി ഫാ . തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി ഫാ . ബിന്‍സ് ചേത്തലില്‍ എന്നിവര്‍ അഗതിമന്ദിരങ്ങളില്‍ നേരിട്ടെത്തിയാണ് സഹായങ്ങള്‍ വിതരണം ചെയ്തത് . അനാവശ്യ ചിലവുകള്‍ ഒഴിവാക്കി , പണം സ്വരൂപിച്ച് , ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മതബോധന സ്കൂളിലെ കുട്ടികളുടെ വിശാലമനസ്കതയെ ഇടവക വികാരിമാര്‍ അഭിനന്ദിച്ചു .കൈക്കാരന്‍മാരും അധ്യാപകരും സിസ്‌റ്റേഴ്‌സും പദ്ധതിക്കുവേണ്ടി പണം സ്വരൂപിക്കുവാന്‍ നേതൃത്വം നല്‍കി .

unni1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top