Flash News

കൊറോണ വൈറസ്: ഇറാനില്‍ രണ്ടാം ഘട്ട പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മാറ്റി വെച്ചു

March 16, 2020

iranടെഹ്റാന്‍: കൊറോണ വൈറസ് ബാധയേറ്റ് ഇന്ന് (തിങ്കളാഴ്ച) ഇറാനില്‍ 129 പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 853 ആയി. കോവിഡ് 19 മൂലമുള്ള രണ്ടാം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇറാന്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ 11-നായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഭരണഘടനയുടെ ‘ഗാര്‍ഡിയന്‍ കൗണ്‍സില്‍’ വക്താവ് അബ്ബസാലി കട്ഖോദായിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഇറാന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഭ്യര്‍ഥന മാനിച്ച് നോവല്‍ കൊറോണ വൈറസുകളുടെ വ്യാപനം മൂലം രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കൗണ്‍സില്‍ സമ്മതിച്ചതായി ഭരണഘടനയുടെ ‘ഗാര്‍ഡിയന്‍ കൗണ്‍സില്‍’ വക്താവ് അബ്ബസാലി കദ്കോഡായ് പറഞ്ഞു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ഏപ്രില്‍ 17 ന് നടക്കേണ്ടതായിരുന്നു.

രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 ന് നടക്കും
ഫെബ്രുവരി 21 നാണ് പതിനൊന്നാമത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇറാനില്‍ നടന്നത്. ഇറാന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഏകദേശം 42.57 ശതമാനം പേര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. കൊറോണ വൈറസ് 13,938 പേരെ ബാധിച്ചതായി ഇറാനിലെ ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഇതില്‍ 853 പേര്‍ മരിച്ചു.

ഇറാനിലെ ഉന്നത മത സംഘടനാ അംഗം മരിച്ചു
ഇറാനിലെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉന്നത മത സംഘടനയിലെ 78 കാരന്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചു. ഇറാനിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ഇറാനില്‍ 14,000 ത്തോളം പേരെ ബാധിക്കുകയും 853 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ്, തസ്നിം എന്നിവയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ‘മജ്‌ലിസെ ഖബര്‍ഗാനെ റഹ്ബാരി’ അംഗമായ അയാത്തൊള്ള ഹാഷിം ബത്തേ മരിച്ചു. രാജ്യത്തെ ഉന്നത നേതാവിനെ തിരഞ്ഞെടുക്കാനും നീക്കം ചെയ്യാനും ഈ മജ്‌ലിസിന് അവകാശമുണ്ട്. രാജ്യത്തെ എല്ലാ സുപ്രധാന നയങ്ങളിലും ഈ നേതാവാണ് അന്തിമ തീരുമാനമെടുക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top