Flash News

കന്യാസ്ത്രീയ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി കോടതി

March 16, 2020

CNS-India arrest 770കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് കോടതി. ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് ജില്ലാ കോടതിയുടെ ഉത്തരവ്. ഫ്രാങ്കോയ്‌ക്കെതിരെ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ തെളിവില്ലെന്നും ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയത്. വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയെ ചോദ്യം ചെയ്ത് ബിഷപ്പ് മേല്‍ക്കോടതിയെ സമീപിച്ചേക്കും. അതേസമയം കേസിലെ വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ഫ്രാങ്കോയുടെ അഭ്യര്‍ത്ഥന 24ന് കോടതി പരിഗണിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top