Flash News

ആഗോള കൊറോണ വൈറസ് മരണസംഖ്യ 7,000 ആയി

March 16, 2020

Italyകൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള മരണങ്ങളുടെ എണ്ണം 7,000 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ 175,536 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 7,007 പേര്‍ മരിച്ചു.

ചൈനയിലാണ് ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് 3,213 പേര്‍. ഇറ്റലിയില്‍ 2,158 മരണങ്ങളും 28,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്ന് 349 പുതിയ മരണങ്ങള്‍ ഇറ്റലി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം മുതലുള്ള കണക്കനുസരിച്ച് ഇത് 2,158 ആയി ഉയര്‍ന്നു.

ഇറ്റലിയില്‍ വ്യാഴാഴ്ച മുതലുള്ള ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ്-19 മരണങ്ങളുടെ എണ്ണം ഇരട്ടിയായി. ഇപ്പോൾ 27,980 പേര്‍ക്കാണ് അണുബാധയുള്ളത്. നാല് ദിവസം മുമ്പ് ഇത് 15,113 ആയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 700 ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മരണങ്ങളില്‍ ഭൂരിഭാഗവും നടന്നത് വടക്കന്‍ പ്രദേശങ്ങളിലായിരുന്നു. മിലാൻ പോലുള്ള നഗരങ്ങളിലാണ് ആദ്യം വൈറസ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്.

ഇറ്റാലിയന്‍ സാമ്പത്തിക തലസ്ഥാനമായ ലോംബാര്‍ഡി മേഖലയില്‍ 1,420 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ വാഹന വ്യവസായത്തിന്റെ ആസ്ഥാനമായ ടൂറിനു ചുറ്റുമുള്ള പീഡ്‌മോണ്ട് മേഖലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ മരണങ്ങളും അണുബാധകളും ഇരട്ടിയായി.

പീഡ്‌മോണ്ടില്‍ തിങ്കളാഴ്ച 111 മരണങ്ങളും 1,516 അണുബാധകളും റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച 59 മരണങ്ങളും 873 അണുബാധകളും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

റോമിന് ചുറ്റുമുള്ള ലാസിയോ മേഖലയില്‍ 19 മരണങ്ങളും 523 അണുബാധകളും തിങ്കളാഴ്ച വീണ്ടും രേഖപ്പെടുത്തി.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top