രജിത് കുമാറിന് സ്വീകരണം: 13 പേര്‍ അറസ്റ്റില്‍, രജിത് കുമാര്‍ ഒളിവില്‍ തന്നെ

675എറണാകുളം: ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിന് കൊറോണ നിയന്ത്രണങ്ങള്‍ മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. 75 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ അമ്പതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അതേസമയം രജിത് കുമാര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. രജിത്തിന്റെ ആലുവയിലെയും ആറ്റിങ്ങലിലെയും വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളെയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിയ്ക്ക് വന്ന മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംഭവം നാടിന് മുഴുവന്‍ നാണക്കേടാണെന്നും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി. രാജ്യം മുഴുവന്‍ കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ചിലര്‍ ഇങ്ങനത്തെ കൂത്താട്ടവും കോമാളിത്തരവും കാണിക്കുന്നത്. ഇതൊക്കെ അപഹാസ്യകരമാണെന്നും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment