വി മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു; രാജ്യത്ത് കൊറോണ മരണം മൂന്നായി

V Muraleedharan_0ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി വി മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് മുരളീധരന്‍ കഴിയുന്നത്. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറോടൊപ്പം ശ്രീചിത്രയിലെ യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍ അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. ഇന്നലെ മുതല്‍ വി. മുരളീധരന്‍ പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64കാരനാണ് മരിച്ചത്. ഇയാള്‍ ദുബായില്‍ നിന്നെത്തിയ ആളാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ കര്‍ണാടകയിലും ഡല്‍ഹിയിലുമാണ് ഓരോരുത്തര്‍ മരിച്ചത്. രാജ്യത്താകമാനം 125 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്ത് കേരളവും.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News