Flash News

കൊവിഡ്-19: ഇറാനില്‍ 85,000 തടവുകാരെ വിട്ടയച്ചു

March 17, 2020

Hasan Rouhaniകൊറോണ വൈറസ് പടരാതിരിക്കാന്‍ രാഷ്ട്രീയ തടവുകാര്‍ ഉള്‍പ്പെടെ 85,000 തടവുകാരെ ഇറാന്‍ താല്‍ക്കാലികമായി വിട്ടയച്ചു. ചൊവ്വാഴ്ച (മാര്‍ച്ച് 17) യാണ് സര്‍ക്കാര്‍ ഈ വിവരം നല്‍കി വിജ്ഞാപനമിറക്കിയത്. മോചിതരായ തടവുകാരില്‍ പകുതിയും രാജ്യത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ടവരാണെന്ന് ജുഡീഷ്യറി വക്താവ് ഘോല്‍ഹൗസിന്‍ ഇസ്മായിലി പറഞ്ഞു. കൊറോണ വൈറസ് ഒഴിവാക്കാന്‍ ജയിലുകളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെും വക്താവ് പറഞ്ഞു.

ഇറാനില്‍ തിങ്കളാഴ്ച (മാര്‍ച്ച് 16) കൊറോണ വൈറസ് ബാധ മൂലം 129 പേരാണ് മരിച്ചത്. അതോടെ മരണസംഖ്യ 853 ആയി ഉയര്‍ന്നു. രാജ്യത്ത് 14,991 പേര്‍ക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇറാന്‍റെ ഔദ്യോഗിക ചാനലാണ് ഈ വിവരം നല്‍കിയത്. പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പടര്‍ന്നത് ഇറാനിലാണ്. പാന്‍ഡെമിക് ആരംഭിച്ചതിനുശേഷം, തിങ്കളാഴ്ച ഒരൊറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഈ വൈറസിന് കാരണമായി. മാത്രമല്ല, മുതിര്‍ന്ന ഉദ്യോഗസ്ഥരും അണുബാധയുടെ പിടിയിലാണ്.

Iran mosquesകൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യത്തെ നാല് പ്രധാന ഷിയ ആരാധനാലയങ്ങള്‍ അടയ്ക്കാന്‍ ഇറാന്‍ തീരുമാനിച്ചു. കൊറോണ വൈറസ് ആസ്ഥാനത്തിന്‍റെയും ആരോഗ്യമന്ത്രിയുടെയും ഉത്തരവ് പ്രകാരം ഇനിയൊരു ഉത്തരവ് വരുന്നതുവരെ മഷാദിലെ ഇമാം റാസ, കോമിലെ ഫാത്തിമ മസുമ, ടെഹ്റാനിലെ ഷാ അബ്ദുള്‍ അസിം എന്നീ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ടിവി അറിയിച്ചു. സര്‍ക്കാര്‍ വാര്‍ത്താ സമിതി ഐആര്‍എന്‍എയുടെ വാര്‍ത്തയനുസരിച്ച് മറ്റൊരു ആരാധനാലയമായ കൗമിലുള്ള ജംകരന്‍ പള്ളി അടയ്ക്കാനും തീരുമാനിച്ചു.

കൊറോണ വൈറസ് (കോവിഡ്-19) പൊട്ടിപ്പുറപ്പെട്ടതിനുശേഷം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് 862 പേര്‍ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഇറ്റലിയില്‍ 368, ഇറാനില്‍ 245, സ്പെയിനില്‍ 152 എന്നിങ്ങനെ പോകുന്നു ആ കണക്കുകള്‍. കൊറോണ വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം 6606 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഈ വൈറസിന്‍റെ 13,903 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Iran prisonersനിലവില്‍ ലോകത്താകമാനം 167,511 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചപ്പോള്‍ ചൈനയില്‍ 81,434 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 3218 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചൈനയില്‍ കൊറോണ വൈറസ് മൂലം 14 ഉം ചൈനയ്ക്ക് പുറത്ത് 848 ഉം പേര്‍ മരിച്ചു. ചൈനയില്‍ ഇതുവരെ 3218 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും 3388 പേര്‍ ചൈനയ്ക്ക് പുറത്ത് കൊറോണ മൂലം മരിക്കുകയും ചെയ്തു. ഇതിനുപുറമെ, ലോകത്തിലെ 151 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നുപിടിക്കുകയും ചൈന ഉള്‍പ്പെടെയുള്ള ലോകത്തെ മറ്റ് രാജ്യങ്ങളില്‍ സ്ഥിതി വളരെ ഗുരുതരമായി തുടരുകയും ചെയ്യുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top