കൊവിഡ്-19: ഒറ്റ ദിവസം കൊണ്ട് പാക്കിസ്താനില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 193 ആയി ഉയര്‍ന്നു

pak-1ഇസ്ലാമാബാദ്: ഇറാനോട് ചേര്‍ന്നുള്ള പാക്കിസ്താനിലെ സിന്ധില്‍ കൊറോണ വൈറസ് കേസുകളുടെ പെട്ടെന്നുള്ള വര്‍ധന രാജ്യത്ത് ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. രാജ്യത്തൊട്ടാകെയുള്ള കൊറോണ രോഗികളുടെ എണ്ണം ചൊവ്വാഴ്ച 193 ആയി ഉയര്‍ന്നു. ലാഹോറില്‍ നടന്ന ഒരു മരണത്തെക്കുറിച്ചും വാര്‍ത്തയുണ്ട്. ഈ പ്രതിസന്ധി പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നതിനു മുന്‍പ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

സിന്ധില്‍ 155, ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ 15, ബലൂചിസ്ഥാനില്‍ 10, ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനില്‍ 5, ഇസ്ലാമാബാദില്‍ 2, പഞ്ചാബില്‍ ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിച്ചവരുടെ എണ്ണം.

‘ഇതുവരെ 119 രോഗികളെ സഖാറില്‍ കണ്ടെത്തി. 115 പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ പ്രവിശ്യയില്‍ 36 പേരെ രോഗബാധിതരായി കണ്ടെത്തി. ഇതില്‍ 34 പേര്‍ ചികിത്സയിലാണ്, രണ്ട് പേര്‍ സുഖം പ്രാപിച്ചു,’ സിന്ധ് സര്‍ക്കാര്‍ വക്താവ് മുര്‍താസ വഹാബ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

സിന്ധ് പ്രവിശ്യയില്‍ അഞ്ച് പുതിയ കൊറോണ വൈറസ് കേസുകള്‍ പ്രവിശ്യാ അധികൃതര്‍ സ്ഥിരീകരിച്ചു. തഫ്താനില്‍ ഒറ്റപ്പെട്ടുപോയ തീര്‍ത്ഥ യാത്രക്കാരുടെ എണ്ണം 9,000 ത്തിലധികമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെല്ലാം ഇറാനില്‍ നിന്ന് മടങ്ങിയവരാണ്. എന്നാല്‍, ബലൂചിസ്ഥാനില്‍ ഇവരെ നിരീക്ഷണവിധേയമായി ഒറ്റപ്പെടുത്തിയവരാണ്.

14 ദിവസത്തെ ഒറ്റപ്പെടല്‍ അവസാനിച്ചതോടെ തീര്‍ഥാടകര്‍ക്ക് അവരുടെ സ്വദേശ നഗരത്തിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കി. കൂടുതല്‍ യാത്ര ചെയ്യാന്‍ അനുവദിക്കുതിന് മുമ്പ് സിന്ധ്, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യകള്‍ സഖര്‍, ദേരാ ഇസ്മായില്‍ ഖാന്‍ എന്നിവിടങ്ങളിലുള്ള ഒറ്റപ്പെടല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. തീര്‍ഥാടകരെ ശരിയായി വേര്‍പെടുത്തിയിട്ടില്ലെന്നും തഫ്താനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ ആരോപിച്ചു.

അതേസമയം, ആഗോള പകര്‍ച്ചവ്യാധി നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അടിയന്തര ക്രമീകരണമായി പഞ്ചാബ് പ്രവിശ്യയിലെ അധികാരികള്‍ എല്ലാ സര്‍ക്കാര്‍ സര്‍വകലാശാല ഹോസ്റ്റലുകളെയും ഒറ്റപ്പെടല്‍ കേന്ദ്രങ്ങളാക്കി മാറ്റി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടുണ്ടെന്നും ജീവനക്കാരെ സ്ഥാപനത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ആരോഗ്യ ഉപദേശകന്‍ ഡോ. സഫര്‍ മിര്‍സ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment