Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊവിഡ്-19: സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

March 18, 2020 , .

qa_0ന്യൂഡല്‍ഹി: വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇറാനില്‍ 255 ഉം യുഎഇയില്‍ 12 ഉം ഇറ്റലിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. ശ്രീലങ്ക, റുവാണ്ട, കുവൈത്ത്, ഹോങ്കോങ് എന്നിവിടങ്ങളില്‍ ഓരോ ഇന്ത്യക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഇവരെ മടക്കിക്കൊണ്ടുവരുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പല ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഇത്തരം നടപടികളിലേക്ക് കടക്കാന്‍ കഴിയൂ. രോഗബാധയുള്ളവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാതെ അതാതിടങ്ങളിലുള്ള എംബസികളുടെ സഹായത്തോടെ അവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. നിലവില്‍ ഇറാനിലും ഇറ്റലിയിലുമാണ് ഇന്ത്യക്കാര്‍ക്ക് രോഗപരിശോധന നിര്‍ണയം നടത്തിയതിന് ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള വൈദ്യസംഘമുള്ളത്. മറ്റ് രാജ്യങ്ങളില്‍ ഇത്തരത്തില്‍ ഇന്ത്യന്‍ സംഘമില്ല.

1,100 ഓളം തീര്‍ത്ഥാടകരും 300 ഓളം വിദ്യാര്‍ത്ഥികളുമാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഏറെയും. ഇവരില്‍ രോഗമില്ലാത്ത 389 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിച്ചിരുന്നു. ഇവര്‍ രാജസ്ഥാനിലെ ജയ്‌സാല്‍മറിലടക്കം വിവിധ സൈനികകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top