Flash News

കൊവിഡ്-19: നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ തന്നെ ലംഘിക്കുന്നു; ഷാപ്പ് ലേലത്തില്‍ നൂറു കണക്കിന് പേര്‍ പങ്കെടുത്തു

March 18, 2020

hcdതിരുവനന്തപുരം: കൊവിഡ്-19 രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കള്ളുഷാപ്പ് ലേലം. നിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറ് കണക്കിന് പേര്‍ ലേലത്തില്‍ പങ്കെടുക്കുകയും ചെയ്തു. പൊതുപരിപാടികളും ആള്‍ക്കൂട്ട സംഗമങ്ങളും ഒഴിവാക്കണമെന്ന ഉത്തരവ് ലംഘിച്ചാണ് ലേലം നടത്തിയത്.

ലേലം നടക്കുന്ന എറണാകുളം കളക്ടറേറ്റിലേക്ക്  മാധ്യമങ്ങള്‍ എത്തിയതിനെ തുടര്‍ന്ന് ലേല നടപടികള്‍ നിര്‍ത്തിവെച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരും ലേലത്തില്‍ പങ്കെടുക്കുന്നവരും അടക്കം 200 ഓളം പേര്‍ ഇവിടെയുണ്ടായിരുന്നു. മാധ്യമങ്ങളെ കണ്ടതോടെ നടപടികള്‍ മാറ്റിവെയ്ക്കുകയായിരുന്നു.

അതേസമയം മലപ്പുറത്തും തിരുവനന്തപുരത്തും മാധ്യമങ്ങളെത്തിയിട്ടും ലേല നടപടികള്‍ തുടര്‍ന്നു. നൂറിലധികം പേര്‍ എത്തിയ മലപ്പുറം കളക്ടറേറ്റിലെ ലേല ഹാളില്‍ കര്‍ശന നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിശദീകരണം. ആലപ്പുഴയില്‍ എക്‌സൈസ് ഓഫീസിലും ലേലം നടന്നു.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലെ ലേലം മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ഇവിടെ ലേലം മാറ്റിവെച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top