ബാറുകളും ബിവറേജസുകളും പൂട്ടിയിടേണ്ടെതില്ല, നിയന്ത്രണങ്ങള്‍ മതിയെന്ന് മന്ത്രിസഭാ യോഗം

barതിരുവനന്തപുരം: കൊവിഡ്-19 രോഗബാധയുടെ വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ ശക്തമായി നടപ്പാക്കുമ്പോഴും സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്‌ലറ്റുകളും പൂട്ടേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. കൊറോണ ബാധ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന ആഘാതം പരിഗണിച്ചാണ് ഈ തീരുമാനം. ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ എടുക്കുമെന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

കൊറോണ രോഗബാധ സാമ്പത്തിക രംഗത്തുണ്ടാക്കിയ ആഘാതം കുറയ്ക്കാനായി തൊഴിലുറപ്പ് മേഖലയിലടക്കം തൊഴില്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കൊറോണ പ്രതിരോധത്തിനായി ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സമിതിയെ രൂപീകരിക്കും. ഇതിനായി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. കൊറോണ വൈറസ് സമൂഹമാകെ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരാനും അതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൂടുതല്‍ ആളുകള്‍ക്ക് ആശുപത്രികളില്‍ വന്ന് തങ്ങളുടെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുന്നതിനുള്ള സാഹചര്യമൊരുക്കും. ഇതിന്റെ ഭാഗമായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കും. വിരമിച്ച ഡോക്ടര്‍മാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, സന്നദ്ധ സേവനത്തിന് തയ്യാറായിട്ടുള്ള ഡോക്ടര്‍മാര്‍ എന്നിവരുടെയെല്ലാം സേവനം ഉപയോഗപ്പെടുത്താം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Print Friendly, PDF & Email

Related News

Leave a Comment