നിര്‍ഭയ കേസിലെ കുറ്റവാളികളെ നാളെ തൂക്കിലേറ്റും

nirbhaya-convicts-1-640x427ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന് തൂക്കിലേറ്റും. നേരത്തെ മൂന്ന് പ്രതികള്‍ അവരുടെ കുടുംബാംഗങ്ങളെ അവസാനമായി കണ്ടിരുന്നു. ഇതിനിടെ പ്രതികളുടെ ബന്ധുക്കള്‍ അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം, പ്രതി അക്ഷയുടെ കുടുംബാംഗങ്ങള്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. അക്ഷയുടെ ഭാര്യയെയും മാതാപിതാക്കളെയും കാണാന്‍ വിളിച്ചിട്ടുണ്ട്. അക്ഷയുടെ ഭാര്യയും വിവാഹമോചനത്തിന് ബിഹാര്‍ ഔറംഗബാദിലെ കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 29 നാണ് പവന്‍ ഗുപ്തയുടെയും വിനയ് ശര്‍മയുടെയും കുടുംബാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയതെന്ന് തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരുടെയും കുടുംബം പരസ്പരം കെട്ടിപ്പിടിച്ചു. കൂടിക്കാഴ്ചയ്ക്കിടെ പ്രതികള്‍ രണ്ടുപേരും കരയുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

മാര്‍ച്ച് രണ്ടിനാണ് കുടുംബം മുകേഷ് സിംഗിനെ കണ്ടത്. കൂടിക്കാഴ്ചയില്‍ മുകേഷ് മൗനം പാലിച്ചുവെങ്കിലും കുടുംബം ദുഃഖിതരായിരുന്നു. തനിക്ക് ഇപ്പോഴും ചില നിയമപരമായ മാര്‍ഗങ്ങളുണ്ടെന്ന് കൂടിക്കാഴ്ചക്കിടെ മുകേഷ് കുടുംബത്തോട് പറഞ്ഞു. നിര്‍ഭയ കൂട്ടബലാത്സംഗത്തിനിടെ താന്‍ ദില്ലിയില്‍ ഉണ്ടായിരുന്നില്ലെന്ന മുകേഷിന്‍റെ അപേക്ഷ ദില്ലി ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു.

അവസാന സന്ദര്‍ശനത്തിനുശേഷവും എല്ലാ പ്രതികള്‍ക്കും ആഴ്ചതോറും അവരുടെ കുടുംബങ്ങളെ കാണാന്‍ അനുവാദമുണ്ട്. എന്നാല്‍ ഈ സമയത്ത് ഒറ്റയ്ക്ക് കണ്ടുമുട്ടാന്‍ അനുവാദമില്ല.

ബുധനാഴ്ച വീട്ടുകാര്‍ തന്നെ കാണാന്‍ വരുമെന്ന് അക്ഷയ് താക്കൂര്‍ തിഹാര്‍ അധികൃതരോട് പറഞ്ഞിരുന്നു. ഭാര്യക്ക് വിവാഹമോചന അപേക്ഷ സമര്‍പ്പിച്ച ശേഷം കുടുംബാംഗങ്ങളെ കാണാമെന്ന പ്രതീക്ഷ ഉപേക്ഷിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അക്ഷയുടെ ഭാര്യ പുനിതാദേവി (29) വിവാഹമോചനത്തിന് ഔറഗബാദിലെ കുടുംബ കോടതിയില്‍ അപേക്ഷ നല്‍കി. അക്ഷയുടെ വിധവയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പുനിത കോടതിയെ അറിയിച്ചു. ഞങ്ങള്‍ അക്ഷയുടെ ഭാര്യയോട് ഫോണില്‍ സംസാരിച്ചുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനുശേഷം ഭാര്യ തന്നെ കാണാന്‍ ബുധനാഴ്ച വരുമെന്ന് അക്ഷയ് അവകാശപ്പെട്ടു.

പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ ജയിലില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഡമ്മി റിഹേഴ്സല്‍ നേരത്തെ നടത്തിയിരുന്നു. എല്ലാ കുറ്റവാളികളുടെയും ആരോഗ്യസ്ഥിതി ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ കുറ്റവാളികളുടെ തടവറകള്‍ക്ക് പുറത്ത് അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ അഞ്ചാമത്തെ പ്രതിയായ രാം സിംഗ് തിഹാര്‍ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ശിക്ഷയ്ക്ക് ശേഷം വിട്ടയച്ചു.

Print Friendly, PDF & Email

Related News

Leave a Comment