വെസ്റ്റ് കോസ്റ്റ് സംഘടനകളുടെ കൂട്ടായ്മ പ്രശംസനീയം

Helplineഹ്യൂസ്റ്റണ്‍: ചൈനയില്‍ നിന്നാരംഭിച്ച കൊറോണ വൈറസ് അതിര്‍ത്തി രാജ്യങ്ങളായ ഇറാന്‍, ദക്ഷിണ കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൂടെ യൂറോപ്യന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കടന്നുകയറി താണ്ഡവമാടി സംഹാരമൂര്‍ത്തിയായി അമേരിക്കയിലെത്തി ഭീതിജനകമായ ഒരു അവസ്ഥ പ്രവാസി മലയാളികളിലും സൃഷ്ടിച്ചിരിക്കുകയാണ്.

അമേരിക്കയിലെ ആദ്യ കേസുകള്‍ വെസ്റ്റ് കോസ്റ്റിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെങ്കിലും വെസ്റ്റ് കോസ്റ്റിലെ മലയാളി സംഘടനകള്‍ ഒത്തൊരുമിച്ച് കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാനായി മലയാളി ഹെല്‍പ്പ് ലൈന്‍ ഫോറത്തിന്റെ പിന്നില്‍ അണിനിരന്നിരിക്കുകയാണ്.

വെസ്റ്റ് കോസ്റ്റിലെ പ്രധാന സംഘടനകളായ മങ്ക (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ)യുടെ പ്രസിഡന്റ് ശ്രീജിത്ത്, കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്ണിന്റെ പ്രസിഡന്റ് ഓജുസ് ജോണ്‍, കേരള അസോസിയേഷന്‍ ഓഫ് ലോസ് ഏഞ്ചലസിന്റെ പ്രസിഡന്റ് ജോണ്‍ മുട്ടം, കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗാസിന്റെ പ്രസിഡന്റ് വത്സമ്മ, സെന്‍ട്രല്‍ വോളി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ജോസഫ്, എസ് സുര്‍ഗാം പ്രസിഡന്റ് രാജു ജോര്‍ജ്, വിഎംഎഎഎസ്‌സി പ്രസിഡന്റ് സിന്ധു റോയി, ഇന്ത്യന്‍ എംപയര്‍ മലയാളി
അസോസിയേഷന്‍ പ്രസിഡന്റ് മത്തായി, ബേ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലെബോണ്‍, കേരള അസോസിയേഷന്‍ ഓഫ് അരിസോണ പ്രസിഡന്റ് സജിത്ത് എന്നിവര്‍ ഒറ്റക്കെട്ടായി സധൈര്യം വെസ്റ്റ് കോസ്റ്റ് മലയാളികളുടെ സംരക്ഷയ്ക്കായി മുന്നോട്ടിറങ്ങിയിരിക്കുന്നത്. വെസ്റ്റ് കോസ്റ്റ് കമ്യൂണിറ്റി നേതാക്കളായ പോള്‍ കെ.ജോണ്‍ (റോഷന്‍), സാജു ജോസഫ്, വിന്‍സെന്റ് മാത്യു, ജോസഫ് ഔസോ, ഡോ. ജേക്കബ് ഈപ്പന്‍, ആന്റണി ഇല്ലിക്കാട്ടില്‍, മനു വര്‍ഗീസ്, ജോസ് വടകര, സിജില്‍ പാലക്കലോടി, ഗീത ജോര്‍ജ്, ഡോ. സിന്ധു പൊന്നാരത്ത്, ജാസ്മിന്‍ പാരോള്‍, സാം ഉമ്മന്‍, ബിജു തോമസ്, സാജന്‍ മൂലേപ്ലാക്കല്‍, ആന്‍ജലാ ഗൊരോഫി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വലിയൊരു കമ്മിറ്റിയാണ് മലയാളി ഹെല്‍പ്പ്‌ലൈന്‍ ഫോറത്തിനു പിന്നില്‍ അണിനിരക്കുന്നത്. എകെഎംജി, ഫോമ, ഫൊക്കാന, ഡബ്ല്യുഎംസി, ഐപിസിഎന്‍എ, നൈന തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ഒറ്റക്കെട്ടായി സീനിയര്‍ സിറ്റിസണ്‍, ട്രാവല്‍/വിസ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, കൊവിഡ് 19 ബാധിച്ച കുടുംബങ്ങള്‍ എന്നിവരെ സഹായിക്കാനായി ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കെ. ജോണ്‍ (253)5083751, സാജു ജോസഫ് (510)5123288, സാജു മൂലേപ്ലാക്കല്‍ (408)5697876, ആന്റണി ഇല്ലിക്കാട്ടില്‍ (498)8887516, അനില്‍ ജോസഫ് (209)6246555, ഓജസ് ജോണ്‍ (425)8296301, ശ്രീജിത്ത് (602)6890328, വത്സമ്മ (702)4668492, രാജു ജോര്‍ജ് (916)7408000, സിന്ധു റോയ് (818)4562770, മത്തായി (909)8558088, ലെബോണ്‍ (510)3789457, ജോണ്‍ (310)8771215.

merlin_170704527_3e35caa4-c6b0-488c-968d-af15dcb11762-jumbo

Print Friendly, PDF & Email

Related News

Leave a Comment