Flash News

കൊവിഡ്-19: ചൈനയെ മറികടന്ന് ഇറ്റലി; 3405 പേര്‍ മരിച്ചു

March 20, 2020

കൊലയാളി കൊറോണ വൈറസിനെ നേരിടുന്ന ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച രോഗത്തിന്‍റെ പ്രഭവകേന്ദ്രമായ ചൈനയെ മറികടന്നു. കൊറോണ വൈറസ് മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് ഇറ്റലിയിലാണ്. വ്യാഴാഴ്ച മാത്രം മരണപ്പെട്ടവരുടെ എണ്ണം 427 ആയിരുന്നു. അതോടെ ആകെ മരണസംഖ്യ 3405 ആയി. ചൈനയില്‍ ഇതുവരെ 3245 പേരാണ് ഈ രോഗം മൂലം മരിച്ചത്.

കൊറോണയുടെ നാശം കണക്കിലെടുത്ത് മാര്‍ച്ച് 12 മുതല്‍ ഇറ്റലിയില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത് അനിശ്ചിതമായി നീട്ടി. മിക്കവാറും എല്ലാ ജനങ്ങളും അവരുടെ വീടുകളില്‍ തന്നെ താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവണ്‍മെന്‍റിന്‍റെ എല്ലാ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും, കൊറോണ വൈറസ് ബാധിച്ചവരുടെ കേസുകള്‍ ദിനം‌പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. 41,000ത്തിലധികം ആളുകള്‍ക്ക് നിലവില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. ലോകമെമ്പാടും 220,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ 9,000ത്തിലധികം ആളുകള്‍ മരിച്ചു.

ഇറ്റലി എല്ലാ ബിസിനസ്സുകളും സ്കൂളുകളും സര്‍വകലാശാലകളും അടച്ചുപൂട്ടി. പ്രതിസന്ധി ഒഴിവാക്കാന്‍ ആളുകളുടെ ഒത്തുചേരല്‍ നിര്‍ത്തി. ലോക്ക്ഡൗണ്‍ മുഴുവന്‍ സിസ്റ്റത്തെയും നാശത്തില്‍ നിന്ന് രക്ഷിച്ചതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷവും ഞങ്ങള്‍ക്ക് ഈ അവസ്ഥയില്‍ നിന്ന് പെട്ടെന്ന് മോചനം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 60 ദശലക്ഷം ജനസംഖ്യയുള്ള ഇറ്റലിയില്‍ ഇപ്പോള്‍ ചൈനയെക്കാള്‍ 20 മടങ്ങ് കൂടുതല്‍ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മരണത്തിന്‍റെ കാര്യത്തില്‍ ഇറ്റലി റെക്കോര്‍ഡ് സൃഷ്ടിക്കുമ്പോള്‍ കൊറോണ വൈറസ് ഇപ്പോള്‍ ചൈനയില്‍ മന്ദഗതിയിലായിരിക്കുകയാണ്. വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും, ഇപ്പോള്‍ അവിടെ പുതിയ കേസുകളൊന്നുമില്ല. ലോകത്തിലെ ഏറ്റവും പ്രായമായവരുടെ ജനസംഖ്യ ഇറ്റലിയിലാണ് കൂടുതലെന്നും, അതുകൊണ്ടുതന്നെ മരണമടഞ്ഞവരില്‍ 87% 70 വയസ്സിനു മുകളിലുള്ളവരാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഫാഷന്‍, വസ്ത്ര വ്യവസായം കാരണം ഇറ്റലിയുടെ വടക്കന്‍ ഭാഗം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രശസ്തമായ ആഗോള ബ്രാന്‍ഡുകളായ ഗുച്ചി, പ്രാഡ എന്നിവയുടെ ആസ്ഥാനമാണിവിടം. ചൈന ലോകത്തിന് വിലകുറഞ്ഞ ഉല്‍പ്പാദനങ്ങള്‍ നല്‍കുന്നതിനാല്‍, ഇറ്റലിയിലെ മിക്ക ഫാഷന്‍ ബ്രാന്‍ഡുകളും ചൈനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഇറ്റാലിയന്‍ ഫാഷന്‍ ഹൗസുകളില്‍ കുറഞ്ഞ വേതനത്തിന് ചൈനീസ് തൊഴിലാളികളെ നിയമിക്കുന്നു. അവരില്‍ ഭൂരിഭാഗവും വുഹാനില്‍ നിന്നുള്ളവരാണ്.

ഇറ്റലിയില്‍ നിന്ന് വുഹാനിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകളുണ്ടെന്നും ഒരു ലക്ഷത്തിലധികം ചൈനീസ് പൗരന്മാര്‍ ഇറ്റാലിയന്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുവെന്നതും ഇവിടെ ശ്രദ്ധേയമാണ്. ചൈനീസ് പൗരന്മാര്‍ ക്രമേണ ഇറ്റലിയിലേക്ക് കുടിയേറി. നിരവധി ഫാഷന്‍ സ്ഥാപനങ്ങള്‍ ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതാണ്. അതേസമയം, മറ്റൊരു റിപ്പോര്‍ട്ടില്‍ ഏകദേശം 3 ലക്ഷം ചൈനക്കാര്‍ ഇറ്റലിയില്‍ ഉണ്ടെന്നും, അവരില്‍ 90 ശതമാനവും ഇറ്റലിയിലെ വസ്ത്ര ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, കയറ്റുമതി ജോലികള്‍ ചെയ്യുന്ന ആയിരക്കണക്കിന് ചെറുകിട കമ്പനികളാണ് ഇവ. ഈ പ്രദേശങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

വുഹാനില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനു ശേഷവും ഇറ്റാലിയന്‍ ഭരണകൂടം അതത്ര കാര്യമാക്കിയില്ല. അതേസമയം, വുഹാനില്‍ നിന്ന് നിരവധി പേര്‍ ഇറ്റലിയിലെത്തുകയും ചെയ്തു. വൈറസ് പെട്ടെന്നാണ് ഇറ്റലിയെയും കാര്‍ന്നു തിന്നാന്‍ തുടങ്ങിയത്. എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പേ അത് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയും ചെയ്തു.

ഇറ്റലിയില്‍ ഇതുവരെ 2,978 പേര്‍ മരിക്കുകയും 35,713 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തപ്പോള്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 3245 ആണ്. നോവല്‍ കൊറോണ വൈറസ് ഇറ്റലിയെ രണ്ട് തരത്തില്‍ ആക്രമിച്ചുവെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് വൈറസിന്റെ പിടിയിലാണ്. രണ്ടാമത്തേത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് പ്രതികൂലമായി ബാധിച്ചു. ഇത് രാജ്യത്തിന്‍റെ 100 ബില്യണ്‍ ഡോളര്‍ ഫാഷന്‍ വ്യവസായത്തെ ബാധിക്കും, കാരണം ഇത് ചൈനയെ ആശ്രയിക്കുന്നത് വിലകുറഞ്ഞ ഉല്‍പാദനത്തിന് മാത്രമല്ല, ചൈനയുടെ കോടിക്കണക്കിനു രുപയുടെ ഉപഭോക്തൃ വിപണി മൂലമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top