Flash News

കേരളത്തിൽ ‘കൊവിഡ്-19’ ബാധിതരുടെ എണ്ണം 40 ആയി; വെള്ളിയാഴ്ച 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

March 20, 2020 , .

covid19തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് ‘കൊവിഡ്-19’ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശികളാണ്. ആറ് പേര്‍ കാസര്‍കോടുള്ളവരും, ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. സംസ്ഥാനത്ത് 44,390 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 44,165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് മാത്രം 56 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 5,570 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 3,436 സാംപിള്‍ പരിശോധനയ്ക്കയച്ചു. 2,393 എണ്ണം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിനോദസഞ്ചാരത്തിനിടയിൽ മൂന്നാറിൽ നിന്നും കൊച്ചിയിലെത്തിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘത്തിലെ 5 പേര്‍ക്ക് കൂടി ‘കൊവിഡ്-19’ സ്ഥിരീകരിച്ചതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 അംഗ സംഘത്തിലെ ഒരാള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു.

രോഗം ബാധിച്ചവരെല്ലാം 60-85 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ്. സംഘത്തിലെ ബാക്കിയുള്ള 12 പേരുടെ സാംപിള്‍ പരിശോധനാഫലം നെഗറ്റീവ് ആണ്. നേരത്തെ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പൊലീസ് ഇവരെ തടയുകയായിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top