Flash News

‘കൊവിഡ്-19’: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശന വിലക്ക്; വിവാഹം, ചോറൂണ്, ഉദയാസ്തമയ പൂജ എന്നിവയും ഉണ്ടാവില്ല

March 20, 2020

guruvayur-templeഗുരുവായൂര്‍: ‘കൊവിഡ്-19’ സാമൂഹികമായി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ഭക്തജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മാര്‍ച്ച് 21 മുതലാണ് ഭക്തര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. വിവാഹം, ചോറൂണ്, ഉദയാസ്തമയ പൂജ എന്നിവയും ഉണ്ടായിരിക്കില്ല. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് ചടങ്ങുകളും നടക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഉദയാസ്തമന പൂജ,ചുറ്റുവിളക്ക് എന്നിവയുടെ തിയ്യതികള്‍ പിന്നീട് അറിയിക്കുന്നതാണെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഭക്തജനങ്ങളെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിരവധി വിവാഹങ്ങളും ചോറൂണുകളുമാണ് ഈ മാസം ബുക്ക് ചെയ്തിട്ടുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top