ഏഷ്യാനെറ്റ് യു.എസ്. വീക്കിലി റൗണ്ടപ്പ് ഈയാഴ്ച

Asianet US Weekly Roundupവൈവിധ്യമാർന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക്. (അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9:30 നു ഹോട്ട് സ്റ്റാറിലും മറ്റെല്ലാ ഐ പി നെറ്റ്‌‌വർക്കിലും) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൗണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു.

ലോകത്തെ തന്നെ സ്തംഭിപ്പിച്ചു കൊണ്ട് കൊറോണ വൈറസ് രോഗബാധ അമേരിക്കയിലേക്കും പടര്‍ന്നു പിടിക്കുന്നു. രോഗബാധയെ തടയാനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടു വൈറ്റ്‌ഹൗസ്.

1975 ല്‍ പോള്‍ അലനുമായി ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിച്ച ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ബോര്‍ഡ് സ്ഥാനത്തുനിന്നും വിരമിക്കുന്നതായി കമ്പനി അറിയിച്ചു.

ആരോണ്‍ ഷ്‌നൈഡര്‍ സംവിധാനവും ഗാരി ഗോറ്റ്‌സ്‌മാന്‍ നിര്‍മാണവും നിര്‍വഹിച്ച വാര്‍ ഹോളിവുഡ് മൂവി ഗ്രെയ്‌ഹോന്‍ഡ് പ്രദര്‍ശനത്തിന് തയ്യാറായി. ടോം ഹാങ്ക്സ്, സ്റ്റീഫന്‍ ഗ്രഹാം , റോബ് മോര്‍ഗന്‍, എലിസബത്ത് ഷൂ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫ്ലോറിഡയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡ വനിതാദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

‘ഷി ദി ക്വീന്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വനിതകളുടെ ഫാഷന്‍ ഷോ പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ജ്യോതി അരുണ്‍ സം‌വിധാനം ചെയ്ത് രഞ്ജുഷ മണികണ്ഠൻ ഏകോപനം ചെയ്ത ടീം സിതാര ഒന്നാം സ്ഥാനവും ടീം ഇൻ ഡിസ്‌നി ക്വീന്‍സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രഞ്ജുഷ മണികണ്ഠൻ ഏറ്റവും നല്ല വസ്ത്രാലങ്കാരത്തിനുള്ള ബഹുമതി കരസ്ഥമാക്കി.

‘മിസിസ്സ് ഇന്ത്യ യൂണിവേഴ്‌സ് 2016’ ശ്രീമതി ലക്ഷ്മി ശേഷാദ്രി മുഖ്യ വിധികര്‍ത്താവായിരുന്നു. ‘മിസ് ഇന്ത്യ ഫ്ലോറിഡ 2016’ ശിവാലി വ്യാസ്, പത്രപ്രവര്‍ത്തകയായ ശെഫലി റെലെ, മുന്‍ മിസ് കേരള – അമേരിക്ക ജൂണ തോമസ്, ഇന്റീരിയര്‍ ഡിസൈനര്‍ ധാര മംഗ്രോല എന്നിവര്‍ മറ്റു വിധികര്‍ത്താക്കളായിരുന്നു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാദിനം ആഘോഷിച്ചു. ‘ഷി ഹോള്‍ഡ് ഇക്വാളിറ്റി’ എന്ന വിഷയമായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രമേയം. നാല് ടീമുകളെ അണിനിരത്തി നാല് റൗണ്ടുകളിലായി നടത്തിയ മത്സരങ്ങള്‍ ആഘോഷങ്ങളെ അവിസ്മരണീയമാക്കി. അയണ്‍ ബട്ടര്‍ഫ്‌ളൈസ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരുപതിലധികം വര്‍ഷങ്ങളായി അധ്യാപകരായി പ്രവര്‍ത്തിച്ചവരെ ആദരിച്ചു. തയ്യല്‍ ക്ലാസും ഡയറ്റീഷ്യന്‍ ക്ലാസും കേരളീയ വസ്ത്രങ്ങളുടെ പ്രദര്‍ശനവും ഏറെ ശ്രദ്ധ നേടി.

അമേരിക്കയിലെ ആദ്യ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ട് (കെയിന്‍) കലാസന്ധ്യയോടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1970-ല്‍ ബോസ്റ്റണില്‍ വച്ച് രൂപം കൊണ്ട ഈ സംഘടനയില്‍ അമേരിക്കയുടെ നോര്‍ത്ത് ഈസ്റ്റ് സ്റ്റേറ്റില്‍ നിന്നുള്ള ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ അംഗങ്ങളാണ്.

ഇന്ന് ലൈഫ് ആന്‍ഡ് ഹെല്‍ത്ത് സെഗ്‌മെന്റിലെ വിഷയം ‘കൊറോണ വൈറസ് – പ്രതിരോധവും മാനേജ്മെന്റും’ ആണ്. ചിക്കാഗോ നോര്‍ത്ത് വെസ്റ്റേണ്‍ ഡെല്‍നോര്‍ ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് ഡോ. സന്ധ്യ സത്യകുമാര്‍ ഡോ. സിമി ജെസ്റ്റോയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണ്.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് – 732 429 9529
asianetusnews@gmail.com

IMG-20200319-WA0092

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment