Flash News

കൊവിഡ്-19: ഇറ്റലിയിലെ സ്ഥിതി അനിയന്ത്രിതമാകുന്നു; ശവപ്പെട്ടികള്‍ക്ക് ക്ഷാമം

March 20, 2020

h1-italy-records-record-475-coronavirus-deaths-as-infections-continue-climbingറോം: ചൈനയ്ക്കുശേഷം കൊറോണ വൈറസിന്‍റെ പുതിയ കോട്ടയായി മാറിയ ഇറ്റലിയിലെ സ്ഥിതി നിയന്ത്രണാതീതമായി. ഇവിടെ ബെര്‍ഗാമോ പ്രവിശ്യയില്‍ സ്ഥിതി വളരെ ഭയാനകമാണ്. കൊറോണ വൈറസ് നേരിടുന്ന ആളുകള്‍ മരണപ്പെട്ടവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതില്‍ പ്രയാസങ്ങള്‍ നേരിടുന്ന കാഴ്ചയാണ് എല്ലായിടത്തും. വെറും രണ്ടാഴ്ചയ്ക്കുള്ളില്‍, ഒരു തലമുറ തന്നെ തുടച്ചുനീക്കപ്പെടുന്ന അവസ്ഥയാണ്. വിനാശകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെര്‍ഗാമോ പ്രവിശ്യയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. ഇവിടുത്തെ പള്ളികളില്‍ ശവപ്പെട്ടികളുടെ നീണ്ടനിര തന്നെ കാണാം. അവയില്‍ അണുബാധ മൂലം മരിച്ചവരുടെ മൃതദേഹങ്ങളാണ്. അവ സംസ്ക്കരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം ആളുകള്‍ മൃതദേഹങ്ങള്‍ വീടുകളില്‍ ദിവസങ്ങളോളം സൂക്ഷിക്കണം. കൊറോണ വൈറസ് പകര്‍ച്ചവ്യാധി നേരിടുന്ന ഈ ഇറ്റാലിയന്‍ പ്രവിശ്യയിലെ അന്തിമ സംസ്ക്കാര ചടങ്ങുകള്‍ക്ക് ഉത്തരവാദികളായ കമ്പനികളുടെ പ്രവര്‍ത്തനം തകര്‍ന്നതാണ് ഇതിന് കാരണം.

ഇറ്റലിയില്‍ വ്യാഴാഴ്ച വരെ മൂവായിരത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ആളുകളുടെ മരണം കാരണം, മൃതദേഹങ്ങള്‍ ആചാരങ്ങളോ ചടങ്ങുകളോ ഇല്ലാതെ അടക്കം ചെയ്യുകയാണ്. ഈ പ്രവിശ്യയില്‍ 1.2 ദശലക്ഷം ആളുകള്‍ താമസിക്കുന്നുണ്ട്. ലോംബാര്‍ഡി മേഖലയില്‍ രണ്ടായിരത്തിലധികം രോഗബാധിതര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

കൂടാതെ, ഈ മേഖലയില്‍ 4,300 ല്‍ അധികം ആളുകള്‍ കൊറോണ പോസിറ്റീവ് ആണ്. ഇവിടുത്തെ സ്ഥിതി അനിയന്ത്രിതമായതിനാല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ സൈന്യത്തിന്‍റെ സഹായവും തേടുന്നുണ്ട്. ബുധനാഴ്ച രാത്രി, സെമിത്തേരിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 65 ശവപ്പെട്ടികള്‍ മാറ്റാന്‍ സൈന്യത്തിന് പ്രവര്‍ത്തിക്കേണ്ടി വന്നു. പ്രദേശത്തെ ശവസംസ്കാര ഉത്തരവാദിത്തം വഹിക്കുന്ന സി.എഫ്.ബി മാര്‍ച്ച് ഒന്നിന് 600 ഓളം പേരെ സംസ്കരിച്ചു.

‘ഞങ്ങള്‍ സാധാരണയായി മാസത്തില്‍ 120 ഓളം പേരെ സംസ്കരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു തലമുറയ്ക്ക് മുഴുവന്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇതുപോലൊരു ദുരന്തം ഇതിനു മുന്‍പ് ഞങ്ങള്‍ കണ്ടിട്ടില്ല. ബെര്‍ഗാമോയില്‍ 80 ഓളം ശവസംസ്കാര സംഘങ്ങളുണ്ട്. ഓരോ കമ്പനിക്കും മണിക്കൂറില്‍ ഡസന്‍ കണക്കിന് കോളുകളാണ് വരുന്നത്. കൊറോണയുടെ വര്‍ദ്ധിച്ചുവരുന്ന വിപത്തില്‍ പരിഭ്രാന്തരായ ഈ പ്രദേശത്തില്‍ ശവപ്പെട്ടികളുടെ കുറവുണ്ട്. കൂടാതെ, സംസ്ക്കാരങ്ങള്‍ നടത്തുന്ന ക്രൂവിനു രോഗബാധിതരാകുമെന്നുള്ള ആശങ്കയുമുണ്ട്,’ സി.എഫ്.ബി പ്രസിഡന്‍റ് അന്‍റോണിയോ റിച്ചിയാര്‍ഡി മാധ്യമങ്ങളോട് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top