Flash News

കൊവിഡ്-19: ഇറ്റലിയില്‍ വെള്ളിയാഴ്ച 627 പേരും ഇറാനില്‍ 123 പേരും മരിച്ചു

March 21, 2020

000_1PY0GZകൊറോണ വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ വെള്ളിയാഴ്ച 627 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മാത്രം 4000 പേര്‍ മരിച്ചു. ഇന്നു വരെ 10000 ലധികം ആളുകള്‍ ഈ രോഗം ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടര ദശലക്ഷം ആളുകളാണ് ഈ രോഗത്തിന് ഇരയായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ചൈനയില്‍ ഒരു കൊറോണ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് സന്തോഷ വാര്‍ത്ത.

അതിനിടെ കൊറോണോ വൈറസ് ബാധിതരുടെ എണ്ണം ദിനം‌പ്രതി കൂടുന്നതിനാല്‍ രണ്ടാഴ്ചയെങ്കിലും പാക്കിസ്ഥാന്‍റെ എല്ലാ വിമാന സര്‍‌വ്വീസുകളും നിര്‍ത്താന്‍ പാക് ഭരണകൂടം തീരുമാനിച്ചു.

കൊറോണ വൈറസ് ബാധിച്ച് 123 പേര്‍ കൂടി മരിച്ചതായി ഇറാന്‍ അറിയിച്ചു. ഇതോടെ കൊറോണ മൂലം ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1556 ആയി ഉയര്‍ന്നു. ഇതിനുപുറമെ, ഇറാനില്‍ ഇതുവരെ 20610 പോസിറ്റീവ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ ആരോഗ്യ മന്ത്രാലയം ശനിയാഴ്ചയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

റോമില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക എയര്‍ ഇന്ത്യ വിമാനം ഇന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെടും. ഈ വിമാനം നാളെ രാവിലെ ഇറ്റലിയില്‍ നിന്ന് മടങ്ങും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top