Flash News

മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ച് കേന്ദ്രം; 200 മില്ലി ലിറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ; വിലക്കയറ്റം തടയാൻ നടപടി

March 21, 2020

1584117876-4081ന്യൂദൽഹി: ‘കൊവിഡ്-19’ പടരുന്ന സാഹചര്യത്തിൽ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ചു കൊണ്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃ മന്ത്രാലയം ഉത്തരവിറക്കി. രണ്ടു ലയർ ഉള്ള 2-പ്ലൈ മാസ്കിന് പരമാവധി 8 രൂപയും മൂന്നു ലയർ ഉള്ള 3-പ്ലൈ മാസ്കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാൻ പാടുള്ളു എന്ന ഉത്തരവിൽ പറയുന്നു. 200 മില്ലി ലിറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും. ജൂൺ 30 വരെയാണ്  ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവുക.

ഇതുപ്രകാരം സംസ്ഥാനത്തെ ജില്ലകളിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിനു കർശന പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസർമാർ അറിയിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top