Flash News

കാസര്‍കോട്ട് കൊവിഡ്-19 പടരാനിടയാക്കി; രോഗബാധിതനെതിരെ കേസ്

March 21, 2020

PTI14-03-2020_000132A-1584195837കാസര്‍കോട്ട്: കാസര്‍കോട്ട് രോഗം പടരാനിടയാക്കിയ രോഗിയ്‌ക്കെതിരെ കേസ്. കുഡ്‌ലു സ്വദേശിയായ ഇയാളില്‍ നിന്ന് അഞ്ച് പേര്‍ക്ക് രോഗം പടര്‍ന്ന സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് രോഗ ബാധിതനായ ഇയാള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചിരുന്നു. അധികൃതരോട് സഹകരിക്കാന്‍ വരെ ഇയാള്‍ തയ്യാറായില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.

ആറ് കേസുകളാണ് കാസര്‍കോട്ട് സ്ഥിരീകരിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ അവഗണിച്ച് കൊറോണ രോഗബാധിതന്‍ പൊതുപരിപാടികളില്‍ പങ്കെടുത്തതിനാല്‍ ഇവിടെ കനത്ത ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചത്തേയ്ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. എല്ലാ ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചക്കാലത്തേയ്ക്ക് അടയ്ക്കാനും ഉത്തരവിട്ടുണ്ട്. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ തുറക്കാവൂവെന്നും നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം അവഗണിച്ച് തുറന്ന കടകള്‍ കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു.

ഇന്ന് ഉച്ചയോടെ കാസര്‍കോട്ട് നിന്ന് കര്‍ണാടകയിലേക്കുള്ള ഗതാഗതം നിരോധിക്കും. ഈ മാസം 31 വരെയാണ് നിരോധനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top