Flash News

കൊറോണ വൈറസ്: നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുന്നു

March 21, 2020

5e762af7352d6ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യം മറികടക്കാന്‍ അധികൃതര്‍ സ്വീകരിച്ച നപടികളെത്തുടര്‍ന്ന് ഉപജീവനമാര്‍ഗം തകര്‍ന്ന് ആയിരക്കണക്കിന് നഗര കുടിയേറ്റക്കാര്‍ ശനിയാഴ്ച അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയി. അവരുടെ ഈ നീക്കം കൊറോണ വൈറസ് നാട്ടിന്‍പുറങ്ങളിലേക്ക് പടരാന്‍ സാധ്യത കൂടുമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇന്ത്യയുടെ സ്ഥിരീകരിച്ച 271 കൊറോണ വൈറസ് കേസുകളില്‍ അഞ്ചിലൊന്ന് മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗരവും സാമ്പത്തിക ശക്തിയുമായ മുംബൈയില്‍ ഇതുവരെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ്-19നെ അതിജീവിക്കാന്‍ എല്ലാ ഇന്ത്യക്കാരും വീട്ടില്‍ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ട്. അവശ്യസേവനങ്ങള്‍ ഒഴികെയുള്ള എല്ലാ കടകളും ഓഫീസുകളും മാര്‍ച്ച് 31 വരെ അടച്ചുപൂട്ടാന്‍ മഹാരാഷ്ട്ര സംസ്ഥാന അധികൃതര്‍ ഉത്തരവിട്ടു.

റിക്ഷകള്‍ ഓടിക്കുന്ന അല്ലെങ്കില്‍ ഭക്ഷണ സ്റ്റാളുകള്‍ നടത്തുന്നവരെ സംബന്ധിച്ചിടത്തോളം, അത്തരം നിയന്ത്രണ നടപടികളുടെ സാമ്പത്തിക ഞെട്ടല്‍ വളരെ വലുതാണ്. സാമ്പത്തിക ബാധ്യത വരുമെന്ന ധാരണയോടെ തന്നെ കുടുംബ വീടുകളിലേക്ക് പോകാന്‍ അവരെ പ്രേരിപ്പിക്കുന്നു.

ശനിയാഴ്ച, മുംബൈയിലെ ലോക്മാന്യ തിലക് ടെര്‍മിനസ് സ്റ്റേഷനില്‍ ട്രെയിനുകളില്‍ കയറാന്‍ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

മുംബൈയില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് ആളുകളെ എത്തിക്കുന്നതിനായി വെള്ളിയാഴ്ച ആരംഭിക്കുന്ന 17 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതായി റെയില്‍‌വേ വക്താവ് ശിവാജി സുതര്‍ പറഞ്ഞു.

1.3 ബില്യണ്‍ ജനങ്ങളുള്ള പൊതുജനാരോഗ്യ സംരക്ഷണമുള്ള, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍, ഗ്രാമീണ മേഖലയിലേക്കുള്ള വലിയ തോതിലുള്ള ജനപ്രവാഹം ഇന്ത്യയില്‍ കൊറോണ വൈറസിന്‍റെ വ്യാപനത്തെ വേഗത്തിലാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഇന്ത്യയില്‍ ഏകദേശം 120 ദശലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ടെന്ന് തൊഴിലുറപ്പ് അവകാശ ഗ്രൂപ്പായ അജിവേക അഭിപ്രായപ്പെട്ടു.

യാത്രക്കാരെ പരിശോധിച്ചാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതെന്നും, അടിയന്തിര സാഹചര്യങ്ങളില്‍ തൊഴിലാളികളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും റെയില്‍‌വേ അവകാശപ്പെട്ടു. എന്നാല്‍ ആശങ്കാകുലരായ യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ട്രെയിനുകളില്‍ ഇടിച്ചു കയറുകയാണെന്നും റെയില്‍‌വേ വക്താവ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രെയിനില്‍ യാത്ര ചെയ്ത ഒരു ഡസന്‍ ആളുകളില്‍ വെള്ളിയാഴ്ച കോവിഡ് 19 പോസിറ്റീവ് കണ്ടിരുന്നുവെന്നും, അത് അപകടസാധ്യത കൂടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി റെയില്‍‌വേ മന്ത്രാലയം ട്വീറ്റ് ചെയ്തു.

സഹയാത്രക്കാരുടെ സുരക്ഷയ്ക്കായി യാത്രക്കാര്‍ അവശ്യമല്ലാത്ത യാത്ര ഒഴിവാക്കാന്‍ റെയില്‍‌വേ മന്ത്രാലയം നിര്‍ദ്ദേശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top