ശൂന്യതയും നിശബ്ദതയും തളംകെട്ടിയ നിരത്തുകള്‍: ഇന്ത്യ വീടുകള്‍ക്കുള്ളില്‍; ജനത കര്‍ഫ്യൂ തുടങ്ങി

Andhra_Janta_Curfew_EPSകൊവിഡ്-19 വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ തുടങ്ങി. രാജ്യത്ത് ജനങ്ങളെല്ലാവരും പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ചിരിക്കുകയാണ്. റോഡുകളെല്ലാം വിജനമായി. സ്വകാര്യ വാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

കൊവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി രാവിലെ 7 മണി മുതല്‍ രാത്രി 9 വരെ ആരും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ജനങ്ങള്‍ അക്ഷരംപ്രതി പാലിക്കുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറുകളില്‍ കാണാന്‍ കഴിയുന്നത്.

കേരളവും ജനതാകര്‍ഫ്യൂവിനൊപ്പം ചേര്‍ന്നുകഴിഞ്ഞു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ട്രെയിന്‍, മെട്രോ തുങ്ങിയ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ഹോട്ടലുകള്‍, ബാറുകള്‍, ബവ്‌റിജസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ എല്ലാം അടഞ്ഞുകിടക്കുന്നു. ആരാധനാലയങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പള്ളികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ വിശ്വാസികളില്‍ പലരും ടിവിയിലൂടെയും ഓണ്‍ലൈനായും കുര്‍ബാന കണ്ടു.

നെടുമ്പാശ്ശേരി വിമാനത്താവളവും പരിസരവും ജനതാ കര്‍ഫ്യൂവില്‍ വിജനമായി. പരിമിതമായ തോതില്‍ മാത്രമാണ് ഇന്ന് സര്‍വ്വീസ് ഉള്ളത്. രാജ്യാന്തര സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. രാവിലെ ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനമാണ് അവസാനം എത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment