Flash News

അമേരിക്കയുടെ കൊറോണ വൈറസ് സഹായം വേണ്ടെന്ന് ഇറാന്‍; വൈറസിന് കാരണക്കാര്‍ അമേരിക്ക തന്നെയാണെന്ന് സുപ്രീം നേതാവ്

March 22, 2020

khomeniടെഹ്റാന്‍: കൊറോണ വൈറസിന്റെ ആക്രമണം നേരിടാന്‍ ഇറാന്‍ അമേരിക്കയുടെ ഒരു സഹായവും സ്വീകരിക്കില്ലെന്ന് സുപ്രീം നേതാവ് അയതോല്ല അലി ഖൊമേനി ഞായറാഴ്ച പ്രഖ്യാപിച്ചു.

ആഗോള പകര്‍ച്ചവ്യാധിയെ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. കൊവിഡ്-19 വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ജനങ്ങളെ വീട്ടില്‍ തന്നെ നിര്‍ത്തേണ്ടതിന്റെ ആവശ്യകത ടെഹ്റാനിലെ അധികൃതരെ മിക്ക സ്റ്റോറുകളും അടച്ചുപൂട്ടാന്‍ പ്രേരിപ്പിച്ചു.

‘ഞങ്ങള്‍ക്ക് ധാരാളം ശത്രുക്കളുണ്ട്, പക്ഷേ ഏറ്റവും മോശം യുഎസ് ആണ്. ഇപ്പോള്‍ അവര്‍ ഞങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുകയാണ്,’ ദേശീയ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതിനിടെ ഖൊമേനി പറഞ്ഞു.

കഴിഞ്ഞയാഴ്ച നൂറുകണക്കിന് പേര്‍ അമേരിക്കയില്‍ മരിച്ചത് കണക്കിലെടുത്ത്, സ്വന്തം ജനങ്ങളെ സഹായിക്കുന്നതാണ് ട്രം‌പിന് കൂടുതല്‍ നല്ലതെന്നും ഖൊമെനി പറഞ്ഞു.

ശനിയാഴ്ച വരെ രാജ്യത്ത് മരണസംഖ്യ 1,556ലേക്ക് ഉയര്‍ന്നതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ചവരുടെ എണ്ണം 20,000 ത്തില്‍ കൂടുതലാണ്. യുഎസ് സഹായം നിരസിച്ചുകൊണ്ട്, ചൈനയെയും ഇറാനെയും പോലുള്ള ശത്രുക്കളെ ദുര്‍ബലപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്ത യുഎസ് ഉല്‍പന്നമാണ് വൈറസ് എന്ന് ഖൊമെനി ആരോപിച്ചു.

ഫെബ്രുവരി മുതല്‍, അമേരിക്കയില്‍ നടത്തിയ ജൈവിക ആക്രമണമായിരിക്കാം ഈ കൊവിഡ്-19 എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഇറാനികള്‍ ഉറച്ചുനില്‍ക്കുമെന്നും രോഗം പടരാതിരിക്കാനുള്ള ശ്രമത്തില്‍ ഇറാനിലെ പുണ്യനഗരങ്ങള്‍ അടച്ചുപൂട്ടിയത് സഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. പക്ഷേ ഇപ്പോഴും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഖൊമേനി പറഞ്ഞു.

പേര്‍ഷ്യന്‍ പുതുവര്‍ഷമായ നൗറൂസില്‍ അദ്ദേഹം നടത്താറുള്ള പ്രസംഗം ഇപ്രാവശ്യം അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് നടത്തിയത്. സാധാരണയായി അദ്ദേഹം ഇത് മഷാദിലെ ഷിയാ ഇമാം റെസയുടെ ശവകുടീരത്തില്‍ വെച്ചാണ് നടത്താറ്. പക്ഷേ പകര്‍ച്ചവ്യാധി സാധ്യത കുറയ്ക്കുന്നതിനാണ് വേദി മാറ്റിയത്.

എല്ലാ ദുരന്തങ്ങളെയും നേരിടാന്‍ ഈ രാജ്യത്തിന് കഴിവുണ്ടെന്ന് കഴിഞ്ഞ 41 വര്‍ഷത്തിനിടെ ഇറാന്‍ തെളിയിച്ചിട്ടുണ്ട്, ഇത്തവണയും അതുതന്നെ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ പരമോന്നത നേതാവാണെങ്കിലും, ഖമേനി ചില സമയങ്ങളില്‍ രാജ്യത്തിന്‍റെ മതേതര സര്‍ക്കാരുമായി ഏറ്റുമുട്ടുന്നുണ്ട്. എന്നാലും, യുഎസ് സഹായം വാഗ്ദാനം സര്‍ക്കാര്‍ നിരസിച്ചു. ഉപരോധം നീക്കിയാല്‍ അമേരിക്കയ്ക്ക് കൂടുതല്‍ സഹായിക്കാമെന്ന് വാദിക്കുകയും ഇറാനിയന്‍ വിഭവങ്ങള്‍ സ്വതന്ത്രമായി വില്‍ക്കാനും അതുവഴി വൈറസിനെതിരെ പോരാടുകയും ചെയ്യാമായിര്‍ന്നു.

ആണവായുധങ്ങള്‍ പ്രയോഗിച്ചതിനാണ് ഇറാനെ ശിക്ഷിക്കാന്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ആണവായുധ പദ്ധതി ഉപേക്ഷിച്ചതായും ഉപരോധം നീക്കുന്നതിനുള്ള കരാറില്‍ മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതായും ഇറാന്‍ പറയുന്നു. എന്നാല്‍, ട്രം‌പിന്റെ കാര്‍ക്കശ്യ സ്വഭാവവും നിര്‍ബ്ബന്ധബുദ്ധിയുമാണ് ഇറാനുമേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഖൊമേനി കുറ്റപ്പെടുത്തി.

നൗറൂസ് മൂലം സമീപ ഭാവിയില്‍ അണുബാധകളുടെ എണ്ണം കൂടാന്‍ സാധ്യതയുണെന്ന് ഇറാനില്‍ ആശങ്കയുണ്ട്. കാരണം, ബന്ധുക്കളെ കാണാന്‍ കുടുംബങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താറുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 2 നാണ് അവധി അവസാനിക്കുന്നതെങ്കിലും യാത്ര ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വൈറസിനെതിരെ പോരാടുന്നതിനുള്ള മറ്റ് ഇറാനിയന്‍ നടപടികളില്‍ തലസ്ഥാനമായ ടെഹ്റാനിലെ ഞായറാഴ്ചത്തെ പുതിയ ഷോപ്പിംഗ് നിയന്ത്രണങ്ങളും ഉള്‍പ്പെടുന്നു. അവിടെ വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും കെമിസ്റ്റുകള്‍ക്കും മാത്രമേ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയുള്ളൂ.

നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പോലീസ് കര്‍ശന പരിശോധന നടപ്പാക്കുമെന്ന് വാര്‍ത്താ ഏജന്‍സികളുടെ അന്വേഷണത്തില്‍ അധികൃതര്‍ പറഞ്ഞു. എന്നിരുന്നാലും, പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ചെറിയ കടകളും മറ്റും ബിസിനസ് സ്ഥാപനങ്ങളും തുറക്കുകയും ചെയ്തു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top