പടര്‍ന്നു പിടിച്ച ‘കൊവിഡ്-19’ മഹാമാരി 35 രാജ്യങ്ങളെ സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്കെത്തിച്ചു. 186 രാജ്യങ്ങളിലാണ് ‘കൊവിഡ്-19’ പടര്‍ന്നിട്ടുള്ളത്. ലോകത്താകെ രോഗം ബാധിച്ചവര്‍ 3,39,039 ആയി. ആകെ മരണം 14,698 ആയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, മൊറീഷ്യസിലും കൊളംബിയയിലും ‘കൊവിഡ്-19’ മൂലമുള്ള ആദ്യ മരണങ്ങള് സ്ഥിരീകരിച്ചു. റുമാനിയ, ഗാസ എന്നിവിടങ്ങളിലും ആഫ്രിക്കയില്‍ അംഗോള, എറിത്രിയ, ഉഗാണ്ട എന്നിവിടങ്ങളിലും ഇതാദ്യമായി ‘കൊവിഡ്-19’ സ്ഥിരീകരിച്ചു.
രോഗബാധിതരുടെ എണ്ണത്തില്‍ യൂറോപ്പാണ് മുന്നില്‍. അവിടെ ‘കൊവിഡ്-19’ ബാധിതരുടെ എണ്ണം 1.5 ലക്ഷം കവിഞ്ഞു. ഇറ്റലിയില്‍ മാത്രം അരലക്ഷത്തിലേറെ പേര് രോഗികളായി.
ഇറ്റലിയിലെ നിയന്ത്രണം ഏപ്രില്‍ 3 വരെ നീട്ടിയിട്ടുണ്ട്. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നും ഇറ്റലിയിലാണ്. ചൈനയിലും ഇറാനിലുമുള്ള ആകെ മരണങ്ങളേക്കാള്‍ കൂടുതലാണിത്.
ഇറാനിലും രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നു. ഇതിനിടയില്‍, പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇറാനെ സഹായിക്കാമെന്ന യുഎസിന്റെ വാഗ്ദാനം വിചിത്രമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി പറഞ്ഞു.
ബ്രിട്ടന്റെ അവസ്ഥ വളരെ മോശമാണെന്നും ഈ നില തുടർന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇറ്റലിയുടെ നിലയിലെത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്സന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രിട്ടനില്‍ കാര്യങ്ങള്‍ കൈവിട്ട സാഹചര്യത്തില്‍ അവിടേക്കുള്ള അതിര്‍ത്തി അടയ്ക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു. ജനങ്ങള്‍ വീടുകളില്‍ തന്നെ ഒതുങ്ങുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും രംഗത്തിറക്കിയിട്ടുണ്ട്.
സ്പെയിനില്‍ അടിയന്തരാവസ്ഥ 15 ദിവസംകൂടി നീട്ടി. മരണ സംഖ്യയില്‍ 32% ല്‍ ഏറെ വര്‍ധനയുണ്ടായ സാഹചര്യത്തിലാണിത്.
യുഎസില്‍ കലിഫോർണിയ, ന്യൂയോര്‍ക്ക്, ഇലിനോയ്, കണക്ടികട്ട് എന്നിവയ്ക്കു പിന്നാലെ ന്യൂജഴ്സിയിലും ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് നിയന്ത്രണം വന്നേക്കുമെന്നാണ് സൂചന. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഭാര്യയും ‘കൊവിഡ്-19’ പരിശോധന നടതുകയും ഫലം നെഗറ്റീവ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഓസ്ട്രേലിയയിലും കര്‍ശന നിയന്ത്രണമാണ്. പബ്ബുകളും സിനിമാശാലകളും അടച്ചു.
ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോ 2 ആഴ്ചത്തേക്ക് അടച്ചുപൂട്ടി.
ബൊളീവിയയിലെ ഇടക്കാല സര്‍ക്കാര്‍ മേയ്-3നു നടത്താനിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
വിവിധ രാജ്യങ്ങളിലെ ‘കൊവിഡ്-19’ രോഗികള്‍, മരണം-ബ്രാക്കറ്റില്‍:
ചൈന 81,054 (3,261), ഇറ്റലി 53,578 (4,825), സ്പെയിന് 28,603 (1,756), ഇറാന് 21,638 (1,685),
യുഎസ് 27,151 (349), ജര്‍മനി 23,974 (93), ദക്ഷിണ കൊറിയ 8,897 (104), സ്വിറ്റ്സര്‍ലന്‍ഡ് 7,230 (85), ബ്രിട്ടന് 5,018 (244).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply