കൊറോണ വൈറസ്: നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഷാപ്പ് ലേലം; നേതൃത്വം വഹിച്ചത് ജില്ലാ കളക്ടര്‍മാര്‍; പ്രതിഷേധവുമായി ജനങ്ങള്‍

HFകോട്ടയം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കള്ള് ഷാപ്പ് ലേലം തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധം. കോട്ടയം, പത്തനംതിട്ട ഉള്‍പ്പെടെ അഞ്ച് ജില്ലകളിലാണ് ഇപ്പോള്‍ ലേലം നടന്നുകൊണ്ടിരിക്കുന്നത്. ലേലം നടക്കുന്ന സ്ഥലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

പാലക്കാട് കള്ള് ഷാപ്പ് ലേലം നടക്കുന്ന യാക്കരയിലെ കല്യാണ മണ്ഡപത്തിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനവുമായെത്തി. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സുല്‍ത്താന്‍ ബത്തേരിയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഓരോ ലേലത്തിലും കുറഞ്ഞത് 500 ലൈസന്‍സികളെങ്കിലും പങ്കെടുന്നുണ്ട്. വിവിധ റെയ്ഞ്ചുകളിലെ എക്‌സൈസ് ഉദ്യോഗസ്ഥരും ലേലത്തിനെത്തുന്നുണ്ട്.

കൊവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ ജില്ലാ കളക്ടര്‍മാര്‍ തന്നെയാണ് ലേലത്തിന്റെയും ചുക്കാന്‍ പിടിയ്ക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും മുതിര്‍ന്ന പൗരന്‍മാരാണ്. പ്രായം ചെന്നവര്‍ വീടുകളില്‍ കഴിയണമെന്ന നിര്‍ദേശവും ഇതിലൂടെ ലംഘിക്കപ്പെടുകയാണ്. ഹാന്‍ഡ് സാനിറ്റൈസറും മാസ്‌കും ഉപയോഗിച്ചാണ് ലേലത്തില്‍ ഓരോരുത്തരും പങ്കെടുക്കുന്നതെന്നാണ് ന്യായീകരണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ടെന്നും വിശദീകരിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment