Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

കൊറോണ വൈറസ്: കേരളം മുഴുവന്‍ ലോക്ക്ഡൗണ്‍

March 23, 2020

pinarayi-vijayan-1തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം ക്രമാതീതമായി വളരുന്ന സാഹചര്യത്തില്‍ 80 നഗരങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തിലും പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ജനങ്ങള്‍ എന്തെല്ലാം നിയമങ്ങളാണ് പാലിക്കേണ്ടതെന്ന് സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും മിക്കവാറും എല്ലാവരും ആശങ്കയിലാണ്. കേരളത്തില്‍ 29 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 31വരെയാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍. സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി.

ലോക്ക് ഡൗണ്‍ കാലയളവില്‍ സംസ്ഥാന അതിര്‍ത്തികള്‍ മുഴുവന്‍ അടച്ചിടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ച് ബാക്കി എല്ലാ കടകളും അടക്കണം. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വില്‍ക്കുന്ന കടകളും പെട്രോള്‍ പമ്പുകളും തുറക്കാന്‍ അനുമതി.

ഇന്ന് കൊറോണ സ്ഥിരീകരിച്ച 28 പേരില്‍ 19 പേര്‍ കാസര്‍കോഡ് ജില്ലക്കരാണ്. രോഗം കണ്ടെത്തിയവരില്‍ 25 പേര്‍ ദുബയില്‍ നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോഡ് ജില്ലയിലുള്ളവര്‍ അനവാശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും.

ഇനി മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കില്ല. പൊതുഗതാഗതം ഉണ്ടാവില്ല. എന്നാല്‍, വെള്ളവും വൈദ്യതിയും ഉള്‍പ്പെടെ അവശ്യസര്‍വീസുകള്‍ തടസ്സമില്ലാതെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

lockമറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം ക്വാരന്റൈനില്‍ നില്‍ക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓരോ ജില്ലയിലും കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളില്‍ ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് വീടുകളില്‍ ഭക്ഷണമെത്തിക്കും.

സര്‍ക്കാര്‍ ഓഫിസുകള്‍ ആവശ്യമായ സുരക്ഷയോടെ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്ന എല്ലാ ചടങ്ങുകളും നിര്‍ത്തിവയ്ക്കും. കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 5വരെയാണ് കടകള്‍ തുറക്കുക. കാസര്‍കോഡ് രാവിലെ 11 മുതല്‍ വൈകീട്ട് 5വരെയാണ് കടകള്‍ തുറക്കുക.

അതേ സമയം, ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടക്കില്ല. ബിവറേജസ് നമ്മുടെ രാജ്യത്ത് അവശ്യവസ്തുവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെടുന്നതെന്തൊക്കെ?

dlഭക്ഷ്യവസ്തുക്കള്‍, പഴം പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പ്. അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങള്‍ ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ ബാധകമല്ല.

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ. ജോലി സ്ഥലത്ത് പോകാനാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പ്രധാന നഗരങ്ങളിലെ സ്വകാര്യ കമ്പനികളെല്ലാം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗവും ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കും വരെ ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉള്‍പ്പെടുത്തി വേണം ഓരോ സ്ഥാപനവും ജോലി ചിട്ടപ്പെടുത്താന്‍. കൂലിത്തൊഴിലാളികള്‍ക്കും ദിവസവേതന തൊഴിലാളികള്‍ക്കും ആശ്വാസ സഹായം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top