Flash News

ലോക്ക് ഡൗണിന് പുല്ലുവില: നിയന്ത്രങ്ങള്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങി; തുരത്തിയോടിച്ച് പൊലീസ്

March 24, 2020

ol_0തിരുവനന്തപുരം: കൊറോണ വ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ ഗൗനിക്കാതെ ജനങ്ങള്‍. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ആളുകള്‍ പുറത്തിറങ്ങി. സ്വകാര്യ വാഹനങ്ങളുമായി സാധാരണ ദിവസങ്ങളിലേതുപോലെ ആളുകള്‍ നിരത്തിലിറങ്ങിയിരിക്കുകയാണ്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിയന്ത്രണം ലംഘിച്ച വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുന്നത്. ഇതോടെ പൊലീസ് കര്‍ശന നടപടിയിലേക്ക് കടന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചവരെയെല്ലാം കയ്യോടെ പിടികൂടി വീട്ടിലേക്ക് തിരിച്ചയയ്ക്കുകയാണ്. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അനാവശ്യമായി നിരത്തിലിറങ്ങിയവരെ പൊലീസ് തുരത്തിയോടിച്ചു. അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമായി റോഡിലിറങ്ങിയവരെ തടഞ്ഞിട്ടില്ല. കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങിയ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുചക്ര വാഹനങ്ങളിലും കാല്‍നടയുമായാണ് കൂടുതല്‍ ആളുകളും പുറത്തിറങ്ങിയത്.

അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്ന സാഹചര്യം കര്‍ശനമായി നേരിടുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. യാത്രക്കാര്‍ക്കെതിരെ പെറ്റി കേസ് ചുമത്തി പൊലീസ് വാഹനത്തില്‍ വീടുകളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് പന്തീരങ്കാവില്‍ അമ്പതോളം ഇതര സംസ്ഥാന തൊഴിലാളികളുമായെത്തിയ ലോറി പൊലീസ് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഗോവയില്‍ നിന്നും കോയമ്പത്തൂരിലേക്ക് തൊഴിലാളികളെ കൊണ്ടുപോയ ലോറിയാണിതെന്നാണ് വിവരം. മെഡിക്കല്‍ സംഘമെത്തി മുഴുവന്‍ തൊഴിലാളികളെയും പരിശോധിക്കുകയാണ്. കണ്ണൂരില്‍ ലോക്ക് ഡൗണ്‍ മറികടന്ന് പ്രവര്‍ത്തിച്ച ഹീറോ പ്ലൈവുഡ് ഫാക്ടറിയും കൊല്ലത്തെ ഒരു കശുവണ്ടി ഫാക്ടറിയും പൊലീസ് അടപ്പിച്ചു.

തിരുവനന്തപുരത്ത് തമ്പാനൂരില്‍ രാവിലെ ഓഫീസ് സമയത്ത് ഓട്ടോകളില്‍ കയറാന്‍ ആള്‍ത്തിരക്ക് അനുഭവപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും കൂട്ടത്തോടെ എത്തിയതാണ് ആശങ്കയുണ്ടാക്കിയത്.

ലോക്ക് ഡൗണിന്റെ ആദ്യദിനമായ ഇന്ന് പൊതുജനങ്ങള്‍ക്കോ അധികൃതര്‍ക്കോ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടിയിട്ടില്ല. മുഖ്യമന്ത്രി വിശദീകരിച്ചതും ചീഫ് സെക്രട്ടറി പറഞ്ഞതുമായ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായത് ജനങ്ങളില്‍ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top