കാലിഫോര്‍ണിയ: വാടക തര്‍ക്കത്തിന്റെ പേരില്‍ മൂന്നു സ്ത്രീകളെ കഴുത്തു ഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയെയും കാമുകനെയും ലാസ്വേഗസില് അറസ്റ്റ് ചെയ്തതായി ഹെമറ്റ് പൊലീസ് അറിയിച്ചു. വെന്‍ഡി ലോപസ് താറെയസ് (46) ഇവനറാ മകള്‍ ജനിസിസ് ലോപസ് അറെയ്സ (21) വെന്‍ഡി ലോപസിന്റെ മകന്റെ കാമുകി ട്രിനിറ്റി റെക്ലഡ്(18) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ ജോര്സന് ഗുസ്മന്‍(20) ഇവരുടെ കാമുകന് ആന്റണി മകൗളഡ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
സംഭവത്തിനു ശേഷം വെന്ഡിലോന്റെ ഭര്‍ത്താവ് വീട്ടിലെത്തിപ്പോഴാണു കൊലപാതകത്തെക്കുറിച്ച് അറിഞ്ഞത്. ഇതേ സമയം വീട്ടിലുണ്ടായിരുന്ന പ്രതികള്‍ കൊല്ലപ്പെട്ട ക്ലൈഡിന്റെ കാര്‍ മോഷ്ടിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് ഇവര്‍ താമസിക്കുന്ന സ്ഥലത്തു നിന്നും 400 മൈല്‍ അകലെയുള്ള ലാസ്വേഗസില് വച്ചാണ് ഇരുവരും പിടിയിലായത്.
ഇവര്‍ക്കെതിരെ റിവര്സൈ!ഡ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫിസ് മൂന്ന് കൊലപാതകങ്ങള്‍ ചുമത്തി കേസെടുത്ത് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലടച്ചു. 2 മില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.