ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊവിഡ്-19 പോസിറ്റീവ്

1-65ലണ്ടന്‍: അപകടകരമായ കൊറോണ വൈറസ് ഭീഷണി ബ്രിട്ടീഷ് രാജകൊട്ടാരത്തിനേയും ബാധിച്ചു. ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി കൊട്ടാര വക്താവ് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം ഇതിനകം തന്നെ സ്കോട്‌ലന്‍ഡില്‍ ചികിത്സയിലാണ്. അതേസമയം, ഭാര്യ കാമിലയ്ക്ക് നെഗറ്റീവ് ആണെന്ന് വക്താവ് പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ചാള്‍സ് മൊണാക്കോയിലെ എല്‍ബര്‍ട്ട് രാജകുമാരനെ കണ്ടുമുട്ടിയിരുന്നു. പിന്നീടാണ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. യുകെയില്‍ ഇതുവരെ 422 പേര്‍ കൊറോണ വൈറസ് മൂലം മരണമടഞ്ഞിട്ടുണ്ട്. 8,077 പേര്‍ അപകട സാധ്യതയിലാണ്.

അദ്ദേഹത്തിന് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കുറവാണെന്നും, ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നും കൊട്ടാര വക്താവ് പറഞ്ഞു. കഴിഞ്ഞ കുറേ ദിവസമായി വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. കോണ്‍‌വാളിലെ ഡച്ചസും പരിശോധിച്ചുവെങ്കിലും വൈറസ് പ്രത്യക്ഷപ്പെട്ടില്ല. സര്‍ക്കാര്‍, വൈദ്യോപദേശമനുസരിച്ച്, രാജകുമാരനും ഡച്ചസും സ്കോട്‌ലന്‍ഡിലെ ബല്‍മോറല്‍ കാസിലില്‍ ഒറ്റപ്പെടലിലാണ് കഴിയുന്നത്.

എലിസബത്ത് രാജ്ഞി ബര്‍മിംഗ്ഹാം കൊട്ടാരം വിട്ടുപോയിരുന്നു. ഇപ്പോള്‍ വിന്‍ഡ്‌സര്‍ കാസിലിലാണ് താമസം. അതേസമയം, രാജകീയ ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിച്ച ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും കൊറോണ വൈറസ് മൂലം മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദത്തിന് വിധേയരായവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന ഒരു സന്ദേശം നല്‍കിയിരുന്നു. കൊറോണയ്ക്കെതിരെ പോരാടാന്‍ അവര്‍ക്ക് കഴിവുണ്ടെന്നും വരും ദിവസങ്ങളില്‍ അതു ചെയ്യുമെന്നും പറഞ്ഞു.

നേരത്തെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്ത് കൊവിഡ്-19 പടരാതിരിക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും ജനങ്ങളുടെ സമ്പര്‍ക്കത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു പ്രധാനമന്ത്രിയും തന്‍റെ ജനങ്ങളില്‍ ഇത്തരം സമ്മര്‍ദ്ദം ചെലുത്താന്‍ ആഗ്രഹിക്കുകയില്ലെന്ന് ബോറിസ് പറഞ്ഞിരുന്നു. എന്നാല്‍, സാമൂഹിക അകലം പാലിക്കല്‍ ലംഘിച്ചതിനാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും അദ്ദേഹം നിര്‍ബന്ധിതനായി.

Print Friendly, PDF & Email

Related News

Leave a Comment