കാലിഫോർണിയ: കോവിഡ് –19 രൂക്ഷമായി ബാധിച്ച കാലിഫോർണിയ സംസ്ഥാനത്തെ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം. അടുത്ത മൂന്നു മാസത്തെ ഹൗസ് ലോൺ അടക്കുന്നതിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ഗവർണർ ഗവിൻ ന്യൂസത്തിന്റെ ഉത്തരവ് മാർച്ച് 25 ബുധനാഴ്ച പുറത്തുവന്നു. പ്രധാന ബാങ്കുകളായ ജെ. പി മോർഗൻ ചെയ്സ് , വെൽസ് ഫാർഗോ, സിറ്റി, യുഎസ് ബാങ്ക് കൂടാതെ സംസ്ഥാനത്തെ 200 സ്റ്റേറ്റ് ചാർട്ടർ ബാങ്ക്, ക്രെഡിറ്റ് യൂണിയൻ എന്നിവയിൽ നിന്നും ലോണെടുത്തവർക്കാണ് ഗവർണർ താൽക്കാലിക ആശ്വാസം പ്രഖ്യാപിച്ചത്.
ബാങ്ക് ഓഫ് അമേരിക്ക 30 ദിവസത്തേക്ക് മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. അതോടൊപ്പം എടിഎം ഫീസ്, ഓവർ ഡ്രാഫ്റ്റ് ചാർജ് എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.
ബാങ്ക് ഓഫ് അമേരിക്കയുമായി ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണെന്നും അവരും ഇതു അംഗീകരിക്കുമെന്നുമാണ് ഗവർണറുടെ പ്രതീക്ഷ.
ഇതിനിടയിൽ കലിഫോർണിയായിൽ കോവിഡ് –19 മരണം 67 കടന്നു. 67,000 പേരിൽ പരിശോധന നടത്തിയതായി ഗവർണർ പറഞ്ഞു. 2,535 പേരുടെ ഫലം പോസിറ്റിവാണ്. ചൊവ്വാഴ്ചക്കു ശേഷം ഒറ്റ ദിവസത്തിനുള്ളിൽ 21 ശതമാനമാണ് ശതമാനമാണ് പോസിറ്റീവ് കേസുകൾ ഉണ്ടായിരിക്കുന്നത്. പതിമൂന്നു മരണവും.
കലിഫോർണിയയിലെ തൊഴിൽ രഹിതവേതനത്തിനു അപേക്ഷിച്ചവരുടെ എണ്ണം ഒരു മില്യൺ കഴിഞ്ഞതായും ഗവർണർ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply