Flash News

കൊറോണ വൈറസ് കേരളത്തിലും പടരുന്നു; ഇന്ന് 39 പേര്‍ക്ക് രോഗം ബാധിച്ചു; സ്ഥിതി കൂടുതല്‍ ഗൗരവതരമെന്ന് മുഖ്യമന്ത്രി

March 27, 2020

668345-530048-515492-pinarayi-vijayan-newതിരുവനന്തപുരം: കൊവിഡ്-19 കൂടുതല്‍ പേരിലേക്ക് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ക്യൂബയില്‍ നിന്ന് മരുന്നെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യൂബയില്‍ നിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ കൊവിഡ് അവലോകനയോഗത്തില്‍ ഉയര്‍ന്നുവന്നു. ഇക്കാര്യങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളുമായി ബന്ധപ്പെട്ട് അനുമതി വാങ്ങ്ണം. രോഗവ്യാപനം തടയാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം ഇന്ന് മാത്രം 39 പേര്‍ക്ക് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 34 കേസുകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. രണ്ട് പേര്‍ കണ്ണൂര്‍ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. സ്ഥിതി കൂടുതല്‍ ഗൗരവതരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. ഇതിലേറെയും കാസര്‍കോട് ജില്ലയിലും. ആ ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 112 പേരെ ഇന്ന് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4448 എണ്ണം നെഗറ്റീവാണ്. പുതിയതായി കണ്ടെത്തിയ രോഗികള്‍ നിരവധി പേരുമായി സമ്പര്‍ക്കമുള്ളവരാണ്. അതുകൊണ്ട് അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിനെ ശകാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരെ നിരുത്തരവാദിത്വപരമായി പെരുമാറിയ ഇയാള്‍ വിപുലമായ സമ്പര്‍ക്കപ്പട്ടികയാണ് ഉണ്ടാക്കിയിട്ടുള്ളത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയും മൂന്നാര്‍ മുതല്‍ ഷോളയാര്‍ വരെയും ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍, നിയമസഭാ മന്ദിരം തുടങ്ങിയ വലിയ സ്ഥാപനങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചു. അടുത്തിടപഴകിയവരില്‍ ജനപ്രതിനിധികളും ഉന്ന ഉദ്യോഗസ്ഥരും വരെയുണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട ഈ സന്ദര്‍ഭത്തില്‍ പൊതുപ്രവര്‍ത്തകന്‍ ഇങ്ങിനെയാണോ പെരുമാറേണ്ടതെന്നും പിണറായി വിജയന്‍ ചോദിച്ചു.

ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം ആകെ അങ്കലാപ്പിലായിരിക്കുകയാണ്. റൂട്ട് മാപ്പ് കണ്ടെത്താന്‍ പോലും കഴിയുന്നില്ല. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുക എളുപ്പമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. നിരീക്ഷണത്തിലാകുന്നതുവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായി ഇയാള്‍ അടുത്തിടപഴകിയിരുന്നു. വിദേശബന്ധം ഇല്ലാത്ത ഇദ്ദേഹത്തിന് ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമാകാത്തതും ആരോഗ്യവകുപ്പിന് തലവേദനയാകുന്നുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top