Flash News

കൊറോണ വൈറസ്: അമേരിക്കയിലെ സ്ഥിതി അനിയന്ത്രിതമായി; രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

March 28, 2020

reuters_1585363296ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ വ്യാപനം അമേരിക്കയിലെ സ്ഥിതി ദിനംപ്രതി ഭയപ്പെടുത്തുന്നതാണ്. ഇതുവരെ, ഒരു ദശലക്ഷം കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 345 മരണങ്ങളും 18000 പുതിയ കേസുകളുമാണ് ഉണ്ടായത്.

അതേസമയം കൊവിഡ്-19 മൂലം വീടുകളില്‍ കഴിയേണ്ടി വരുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ യോഗ ക്ലാസുകള്‍ വാഗ്ദാനം ചെയ്യുന്നതായി വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരഞ്ജിത് സിംഗ് സന്ധുവാണ് ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തത്. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ എല്ലാ ദിവസവും ക്ലാസുകള്‍ നല്‍കും.

കോവിഡ് 19 അമേരിക്കയിലെ തൊഴിലില്ലാത്തവരുടെ സൈന്യത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയുടെ 38 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു. തൊഴിലില്ലായ്മ അലവന്‍സ് ക്ലെയിമുകളില്‍ ആയിരം ശതമാനം വര്‍ദ്ധനവ് ഓരോ സംസ്ഥാന ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റിലും ലഭിച്ചിട്ടുണ്ട്.

ലോകമെമ്പാടും കൊറോണ വൈറസ് ബാധിതരില്‍ 5 ശതമാനം കേസുകള്‍ ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, തൊഴിലില്ലായ്മ അലവന്‍സ് അപേക്ഷകര്‍ 1,000 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പ് കണക്കുകള്‍ പുറത്തുവിട്ട ശേഷം അത്തരം കണക്കുകള്‍ കൂടുതല്‍ പുറത്തുവിടരുതെന്ന് ട്രംപ് അഡ്മിനിസ്ട്രേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഹായോയും കരോലിനയും ദിവസേന വിതരണം ചെയ്തിരുന്ന തൊഴിലില്ലായ്മ കണക്കുകള്‍ നല്‍കുന്നത് നിര്‍ത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top