Flash News

കൊവിഡ്-19 ചൈനക്ക് നേട്ടമായി; പ്രതിദിനം 116 ദശലക്ഷം മാസ്കുകള്‍ നിര്‍മ്മിക്കുന്നു

March 28, 2020

masksചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് (കൊവിഡ്-19) മൂലം ലോകത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തന്നെ തകര്‍ന്നു തരിപ്പണമായി. അതേസമയം, ചൈനയാകട്ടേ കൊറോണ വൈറസ് തടയുന്നതിനായി പല രാജ്യങ്ങളിലേക്കും മാസ്കുകള്‍ തയ്യാറാക്കി കയറ്റുമതി ചെയ്ത് ലാഭം കൊയ്യുന്നു..! അവരെ സംബന്ധിച്ചിടത്തോളം, ഈ ബിസിനസ്സ് വളരെയധികം പ്രയോജനകരമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയുടെ തലസ്ഥാന നഗരമായ വുഹാനില്‍ നിന്ന് കൊറോണ ഫെബ്രുവരിയില്‍ ഹുബെ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. അതിനുശേഷം, ലോകം മുഴുവന്‍ അത് വ്യാപിക്കുകയും ചെയ്തു. അതുപോലെ, മാസ്കുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സംരക്ഷണ ഉപകരണങ്ങളുടെ ആവശ്യവും വര്‍ദ്ധിച്ചു.

masks2അതേസമയം, ഗുവാന്‍ ഷുഞ്ചെ എന്ന കമ്പനി വെറും 11 ദിവസത്തിനുള്ളില്‍ ഒരു പുതിയ മാസ്ക് നിര്‍മ്മാണ ഫാക്ടറി ആരംഭിച്ചു. വടക്കുകിഴക്കന്‍ ചൈനയില്‍ അഞ്ച് യൂണിറ്റുകള്‍ സ്ഥാപിച്ച കമ്പനി ഇപ്പോള്‍ വലിയ തോതിലാണ് എന്‍ 95 മാസ്കുകള്‍ നിര്‍മ്മിക്കുന്നത്. ഈ മാസ്കിന് ലോകമെമ്പാടും വലിയ ഡിമാന്‍ഡാണ് ഉള്ളത്. കൊറോണ വലിയ തോതില്‍ ബാധിച്ച ഇറ്റലിയിലേക്ക് ചൈനയിലെ പഞ്ചസാര ഫാക്ടറിയുടെ യുവ ഉടമ മാസ്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങി.

ബിസിനസ് ഡാറ്റാ പ്ലാറ്റ്ഫോം ടിയാന്‍ യാഞ്ചയുടെ റിപ്പോര്‍ട്ട് പ്രകാരം ചൈനയിലെ 8,950 കമ്പനികളാണ് ഈ വര്‍ഷം ആദ്യത്തെ രണ്ട് മാസത്തിനുള്ളില്‍ മാസ്ക്കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഓരോ കമ്പനിയും പ്രതിദിനം 60,000 മുതല്‍ 70,000 വരെ മാസ്കുകള്‍ നിര്‍മ്മിക്കുന്നു. ചൈനീസ് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് പ്രതിദിനം 116 ദശലക്ഷം മാസ്കുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മാസ്ക് നിര്‍മ്മാണ ഓര്‍ഡറുകള്‍ക്കും ഡിമാന്റ് കൂടി.

ചൈനീസ് കമ്പനികള്‍ ഇറ്റലി, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വലിയ തോതില്‍ മാസ്കുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിനകം ഒരു ദശലക്ഷം മാസ്കുകള്‍ ഇറ്റലിയിലേക്ക് അയച്ചതായി ഒരു നിര്‍മ്മാതാവ് പറഞ്ഞു. ദക്ഷിണ കൊറിയയില്‍ നിന്നും യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇരുനൂറിലധികം കമ്പനികള്‍ മാസ്കുകള്‍ നിര്‍മ്മിക്കാന്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് മറ്റൊരു നിര്‍മ്മാതാവ് പറഞ്ഞു. അതുപോലെ തന്നെ മാസ്ക് നിര്‍മ്മാണ യന്ത്രങ്ങള്‍ക്കായി ധാരാളം ഓര്‍ഡറുകള്‍ പല രാജ്യങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

masks1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top