Flash News

കേരളത്തില്‍ നാല് പേര്‍ക്ക് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു; സത്വര നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

March 28, 2020

PINARAI-തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ്-19 പടരുന്നുവെന്ന് സൂചന നല്‍കി നാലു പേര്‍ക്ക് കൂടി ഇന്ന് വൈറസ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവില്‍ 165 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1,34,370 പേരാണ് ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംസ്ഥാനത്ത് നാല് പേര്‍ക്ക് രോഗം ഭേദമായി.

ഇന്ന് സംസ്ഥാനത്തിന് ദു:ഖകരമായ ദിനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ആദ്യമായി ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്ന് രാവിലെയാണ് മട്ടാഞ്ചേരിക്കാരനായ 69കാരന്‍ കൊറോണ ബാധിച്ച് മരിച്ചത്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളിലേക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റെസ്പിരേറ്റര്‍, വെന്റിലേറ്റര്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചങ്ങള്‍, എന്‍ 95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ആവശ്യമായ ഉപകരണങ്ങളെല്ലാം യുദ്ധകാല അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉപകരണങ്ങളുടെ മോഡലുകള്‍ വികസിപ്പിക്കുന്നതിന് വിഎസ്എസ്‌സിയുടെ സൗകര്യവും പ്രയോജനപ്പെടുത്തും. കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാമ്പ്, വന്‍കിട ചെറുകിട വ്യവസായ സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ ഇവയെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top