Flash News

ലോക്ക്ഡൗണില്‍ മാനസിക വിഷമങ്ങള്‍ നേരിടുന്നവര്‍ക്ക് ഓണ്‍ലൈന്‍ കൗന്‍സിലിംഗ്; മദ്യം ആവശ്യമുള്ളവര്‍ക്കും ഓണ്‍ലൈനായി ലഭിക്കും: മുഖ്യമന്ത്രി

March 28, 2020

pinarayi-vijayanതിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം ലഭ്യമാക്കും. മദ്യം ലഭിക്കാത്തതിനാല്‍ വിത്ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്ന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുജനങ്ങള്‍ക്കുള്ള അവശ്യവസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സംവിധാനം ആലോചനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാവര്‍ക്കും ഭക്ഷ്യധ്യാനവും പലവ്യജ്ഞന കിറ്റും വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ചില കുടുംബങ്ങള്‍ ഇത് വേണ്ടവരായിരിക്കില്ല. ഇത്തരം ആളുകള്‍ക്ക് അത് വേണ്ടപ്പെട്ടവരെ അറിയിക്കാം. അതിനുള്ള കേന്ദ്രീകൃത്യ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1600x960_371845-punishment-for-violation-of-locked-down21 ദിവസം ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പുറത്തിറങ്ങാതെ കഴിയേണ്ടി വരുന്നതിന്റെ ഭാഗമായുണ്ടാകുന്ന മാനസികവിഷമങ്ങള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍  കൗണ്‍സിലിങ്ങ്   സംവിധാനങ്ങള്‍ രൂപപ്പെടുത്താനും ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലിരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സംസ്ഥാനത്ത് 1,059 കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആള്‍ക്കൂട്ടമാകാതെ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നൽകി.

ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പരസ്യമായി ഏത്തമിടീച്ച കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയുടെ നടപടിയെ  മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തില്‍ കാണാത്ത തരത്തിലുള്ള ഒരു ദൃശ്യം ഇന്ന് കാണാനിടയായി എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ അഴീക്കലിലാണ് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചവരെ യതീഷ് ചന്ദ്ര ഏത്തമിടീച്ചത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top