Flash News

കൊവിഡ് ആദ്യം പിടിമുറുക്കിയ വുഹാന്‍ സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങളെല്ലാം നീക്കി; നഗരം തിരക്കുകളിലേക്ക് മടങ്ങുന്നു

March 29, 2020

skynews-coronavirus-covid-19_4953875കൊവിഡ്-19 വൈറസ് ആദ്യം ബാധിച്ച ചൈനയിലെ വുഹാനില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. മാസങ്ങള്‍ നീണ്ട അടച്ചുപൂട്ടലിന് ശേഷം നഗരം തിരക്കുകളിലേക്ക് മടങ്ങുന്നതായാണ് വിവരം. ഇവിടുത്തെ നിയന്ത്രണങ്ങളെല്ലാം നീക്കി. വെള്ളിയാഴ്ച രാത്രിയോടെ റോഡുകളെല്ലാം തുറന്നു. സബ്‌വെയും തുറന്നു. ശനിയാഴ്ച മുതല്‍ ട്രെയിനുകളും സര്‍വ്വീസ് ആരംഭിച്ചു.

നഗരത്തിലേക്ക് വരാന്‍ ആളുകള്‍ക്ക് അനുവാദമുണ്ടെങ്കിലും ഇവിടെ നിന്ന് പുറത്തേയ്ക്ക് പോകുന്നതില്‍ നിയന്ത്രണമുണ്ട്. വുഹാനിലെത്തുന്ന എല്ലാവരും ആരോഗ്യവാന്‍മാരാണെന്ന് തെളിയിക്കണം. ഏപ്രില്‍ 8 മുതല്‍ ആഭ്യന്തര വിമാനങ്ങളുടെ വിലക്ക് നീക്കിയേക്കും. വുഹാനില്‍ നിന്ന് ആളുകള്‍ പുറത്തേയ്ക്ക് പോകുന്നതിനുള്ള നിയന്ത്രണങ്ങളും ഇതോടെ നീങ്ങും.

ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ 50,000ത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹുബൈയില്‍ 3000 പേരെങ്കിലും രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഇവിടെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. ശനിയാഴ്ച പുതിയ 50 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ജനുവരി പകുതിയോടെയാണ് വുഹാന്‍ അടയ്ക്കുന്നത്. അതിര്‍ത്തികളിലെ റോഡുകളെല്ലാം അടച്ച് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നഗരത്തിലെ 11 ദശലക്ഷം ആളുകള്‍ ഒറ്റപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top