ലോകം മുഴുവന്‍ സുഖം പകരാന്‍

Bhaga 1സഹസ്രാബ്ദത്തിലെ മഹാമാരി ആയി മാറിയ കൊറോണ പരമാണുവിന്റെ അനിയന്ത്രിത വ്യാപനത്തില്‍ സർവ്വ ജനങ്ങളും പകച്ച് നില്‍ക്കുമ്പോള്‍, ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ലോകമെമ്പാടും സമാധാനവും ശാന്തിയും പരത്തുവാന്‍ ശ്രമിക്കുന്നു.

ക്ഷേത്രത്തിലെ പൊതുദര്‍ശനം നിരോധിച്ചതിനുശേഷം, വിദൂര സംപ്രേഷണത്തിലൂടെ, ഭാഗവത സപ്താഹവും, ഗണപതി ഹോമവും, സന്ധ്യാനാമവും, ക്ഷേത്രം ലോകമെമ്പാടും എത്തിക്കുന്നു. ഗണപതി ഹോമം രാവിലെ 7 മണിക്കും, ഭാഗവത പാരായണം രാവിലെ 8:30 -11.30, വൈകീട്ട് 5.30 – 7.00pm, സന്ധ്യാനാമം 7.30 – 8.00 വരെ ഉണ്ടായിരിക്കും. കൂടാതെ https://www.youtube.com/user/GuruvayurappanDallas എന്ന അഡ്രസ്സില്‍ കാണാന്‍ സാധിക്കും.

Bhaga 2“ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഭാഗവത സപ്താഹ പാരായണത്തിന്റെ സമാപനദിവസമായ, മാർച്ച് 29, വൈകീട്ട് 6.30 മുതല്‍, സര്‍വ്വരോഗശമനമന്ത്ര ഹോമം നടത്തുന്നതായിരിക്കും. ഇരിഞ്ഞാടപ്പിള്ളി പദ്മനാഭന്‍ നമ്പൂതിരിയും, വടക്കേടത്ത് ഗിരീശന്‍ നമ്പൂതിരിയും ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

വൈദ്യ ശാസ്ത്രം നിര്‍ദേശിക്കുന്ന ഔഷധങ്ങള്‍ സേവിക്കുകയും, ആരോഗ്യ പരിരക്ഷ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കുകയും , ചെയ്യുന്നതിനോടൊപ്പം, ഭഗവല്‍ വിശ്വാസത്തിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുമ്പോള്‍, അനാവശ്യ ഉല്‍ക്കണ്ഠ ഒഴിവാക്കാന്‍ സാധിക്കും. മരണഭയം അകറ്റുവാന്‍ പരീക്ഷത്ത് രാജാവിന് ശുക മുനി ഉപദേശിച്ച ശ്രീമദ് ഭാഗവതം, പാരായണം ചെയ്യന്നതും, ശ്രവിക്കുന്നതും, കലികാലത്തില്‍ ശാന്തിയും, സമാധാനവും കൈവരുത്തും. മനുഷ്യരാശി അത്യന്തം അപകടപരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍, ശാസ്ത്രസഹായം ഉപയോഗിക്കുന്നതിനോടൊപ്പം, ഭഗവല്‍ കഥ ശ്രവണത്തിലൂടെ മനസ്സും, ശരീരവും ശക്തിപ്പെടുത്തി ഈ ദുര്‍ഘടാവസ്ഥ തരണം ചെയ്യാന്‍ എല്ലാവരും പരിശ്രമിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 972 646 1463.Print Friendly, PDF & Email

Related News

Leave a Comment