അംഗീകാരമില്ലാത്ത മാസ്ക്കുകള്‍ വിറ്റ സ്ഥാപനത്തിന് 25,000 ഡോളര്‍ പിഴ

maskനാസാകൗണ്ടി (ന്യുയോര്‍ക്ക്) : അംഗീകാരമോ, സര്‍ട്ടിഫിക്കേഷനോ ഇല്ലാത്ത എന്‍95 മാസ്ക്കുകള്‍ മാര്‍ക്കറ്റില്‍ വിതരണം നടത്തിയ സ്ഥാപനത്തിന് 25,000 ഡോളര്‍ പിഴ ചുമത്തിയതായി നാസാ കൗണ്ടി അധികൃതര്‍ അറിയിച്ചു. വെയര്‍ഹൗസില്‍ നിന്നും കൂടിയ വിലയ്ക്കാണ് മാസ്ക്കുകള്‍ അത്യാവശ്യക്കാര്‍ക്ക് വിറ്റതെന്ന് അധികൃതര്‍ പറഞ്ഞു.

ആരോഗ്യസംരക്ഷണത്തിനു നിങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍ (മാസ്ക്, സാനിറ്റൈയ്‌സര്‍, ഗ്ലൗസുകള്‍, ഗൗണ്‍) അംഗീകൃതമാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണമെന്ന് നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കറന്‍ അഭ്യര്‍ഥിച്ചു. ആരോഗ്യമുള്ളവര്‍ക്ക് ആരോഗ്യസംരക്ഷണ ആനുകൂല്യം ലഭിക്കുന്നില്ലെങ്കില്‍ മാസ്ക്കുകള്‍ ധരിക്കേണ്ട ആവശ്യമില്ലെന്ന് സിഡിസിയും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും വ്യക്തമാക്കിയിട്ടുണ്ട്.

ചെറുകിട സ്ഥാപനങ്ങളിലും വീടുകളിലും നിര്‍മ്മിക്കുന്ന സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസംരക്ഷണ ഉപകരണങ്ങളും ലോഷനുകളും പലരിലും നെഗറ്റീവ് ഫലങ്ങളാണ് ഉണ്ടാകുന്നതെന്നും അത്തരം സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതിനെക്കുറിച്ചു പരാതി ലഭിച്ചാല്‍ ശക്തമായ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യവകുപ്പു അധികൃതര്‍ക്ക് ലഭിച്ച പരാതികളില്‍ ഇപ്പോള്‍ തന്നെ പല സ്ഥലങ്ങളിലും ശിക്ഷാ നടപടികളും സ്വീകരിച്ചുവരുന്നു.

mask1

Print Friendly, PDF & Email

Related News

Leave a Comment